ഭാര്യ മരിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാതെ യുവാവ്; യാത്രാനുമതി തേടി പരക്കംപാച്ചിൽ 

ഹൃദയാഘാതം മൂലമാണ് ഭാര്യ മരിച്ചത്
ഭാര്യ മരിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാതെ യുവാവ്; യാത്രാനുമതി തേടി പരക്കംപാച്ചിൽ 
Updated on
1 min read

ദുബായ്: ഭാര്യ മരിച്ചിട്ടും നാട്ടിലേക്കു പോകാനാകാതെ ദുബായിൽ കുടുങ്ങി പ്രവാസി യുവാവ്. പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയകുമാറിനാണ് യാത്രാനുമതി ലഭിക്കാത്തതിനെത്തുടർന്ന് നാട്ടിലെത്താനാകാത്തത്. ഹൃദയാഘാതം മൂലമാണ് ഭാര്യ ഗീത (40) മരിച്ചത്. 

ഇന്ത്യൻ എംബസി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തെങ്കിലും മറുപടി ലഭിച്ചില്ല. ഫോണിലും നേരിട്ടും ബന്ധപ്പെട്ടെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ലെന്ന് വിജയകുമാർ പറഞ്ഞു. 

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നേരിട്ടെത്തിയും വിജയകുമാർ നാട്ടിലെത്താൻ ശ്രമം നടത്തിയിരുന്നു. യാത്രാനുമതി ലഭിച്ചവരിൽ ആർക്കെങ്കിലും യാത്ര ചെയ്യാൻ സാധിക്കാതെവന്നാൽ പകരം പോകാമല്ലോ എന്ന പ്രതീക്ഷയിലാണ് വിമാനത്താവളത്തിലേക്കെത്തിയത്. എന്നാൽ അവസരം ലഭിക്കാതെ മടങ്ങേണ്ടിവന്നു. പ്രായമായ അമ്മ മാത്രമാണു നാട്ടിലുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com