യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതിയുടെ വീട്ടിൽ നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയതിന് ന്യായീകരിച്ച എൽഡിഎഫ് കൺവീനർ എ വിജയരാഘവനെ പരിഹസിച്ച് കോൺഗ്രസ് എംഎൽഎ വി.ടി ബൽറാം. ഉത്തരം എഴുതാത്ത കടലാസിന് വെള്ളക്കടലാസിന്റെ വില മാത്രമേയുള്ളൂ എന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം. ഇതിനെ കളിയാക്കിക്കൊണ്ടാണ് ബൽറാമിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്.
ഉത്തരവും മാർക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ? എന്ന് ചോദിച്ചാണ് കുറിപ്പ് തുടങ്ങുന്നത്. ഇതിന് ശേഷം ടൈഗർ ബിസ്ക്കറ്റിൽ ടൈഗറുണ്ടോ എന്നും അച്ചൻകൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡർ മാത്രം എങ്ങനെ വന്നു എന്നെല്ലാമാണ് ബൽറാം ചോദിക്കുന്നത്.
വിജയരാഘവനെ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനേയും പരിഹസിച്ചുകൊണ്ടാണ് പോസ്റ്റ് . ഭൂലോക തോൽവികളെ വിജയൻ എന്നും വിജയരാഘവൻ എന്നുമൊക്കെ വിളിക്കാമോ? എന്നാണ് ബൽറാം കുറിച്ചിരിക്കുന്നത്. ജസ്റ്റ് കമ്മി കണ്‍വീനര്‍ തിങ്‌സ് എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ബൽറാമിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
ഉത്തരവും മാർക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ?
ടൈഗർ ബിസ്ക്കറ്റിൽ ടൈഗറുണ്ടോ?
അച്ഛൻകൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡർ മാത്രം എങ്ങനെ വന്നു?
ബസ് സ്റ്റോപ്പിൽ ബസ് വന്ന് നിൽക്കും, ഫുൾ സ്റ്റോപ്പിൽ ഫുള്ള് വന്ന് നിൽക്കുമോ?
സീബ്രാലൈനിൽ സീബ്ര പോയിട്ട് കുതിര പോലും ഇല്ലല്ലോ?
ഭൂലോക തോൽവികളെ വിജയൻ എന്നും വിജയരാഘവൻ എന്നുമൊക്കെ വിളിക്കാമോ?
ജസ്റ്റ് കമ്മി കൺവീനർ തിങ്സ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates