മഞ്ജുവാര്യരുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി മലയാള സിനിമയില്‍ പുതിയ സംഘടന

;മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന -  വുമന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്
മഞ്ജുവാര്യരുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി മലയാള സിനിമയില്‍ പുതിയ സംഘടന
Updated on: 
1 min read

തിരുവനന്തപുരം;മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന. വുമന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. മഞ്ജുവാര്യര്‍, റീമാ കല്ലിങ്കല്‍, ബിനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, സജിതാ മഠത്തില്‍, ദീതി ദാമോദരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന.  സംഘടനാ നേതൃത്വം  ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

ഇന്ത്യയിലാദ്യമായിട്ടാണ് ചലചിത്രമേഖലയില്‍ നിന്നും വനിതകളുടെ കൂട്ടായ്മ രൂപപ്പെടുന്നത്. മലയാള ചലചിത്രരംഗത്ത് വിവിധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രികളെ ഏകോപിപ്പിക്കുകയാണ് സംഘടനയിലൂടെ ലക്ഷ്യമിടുന്നത് ഒപ്പം  സ്ത്രീകളനുഭവിക്കുന്ന പ്രശ്‌നനങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുക എന്നതാണ്. അമ്മയ്‌ക്കോ ഫെഫ്കയ്‌ക്കോ ബദല്‍ എന്ന നിലയില്ല സംഘടന രൂപികരിക്കുന്നത്. ഈ സംഘടനയില്‍ അംഗമായവര്‍ക്കും പുതിയ സംഘടനയില്‍ അംഗമാകുന്നതിന് തടസമില്ലെന്നുമാണ് റിപ്പോര്‍ട്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER