മണിയാര്‍ ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തും;  മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം

മണിയാര്‍ ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തും;  മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം

മണിയാര്‍ അണക്കെട്ടിലെ നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് 34.60 മീറ്ററായി നിലനിര്‍ത്തുന്നതിനായാണ് ഷട്ടര്‍ 50 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം തുറന്നുവിടാനുള്ള തീരുമാനം
Published on

പത്തനംതിട്ട: മണിയാര്‍ അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം. 50 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി കക്കട്ടാറിലേക്ക് തുറന്നുവിടും. കക്കാട്ടാറിന്റെയും പമ്പാനദിയുടെയും തീരത്തുള്ളവരും,  മണിയാര്‍, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

മണിയാര്‍ അണക്കെട്ടിലെ നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് 34.60 മീറ്ററായി നിലനിര്‍ത്തുന്നതിനായാണ് ഷട്ടര്‍ 50 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം തുറന്നുവിടാനുള്ള തീരുമാനം. ജില്ലയില്‍ യെല്ലോ അലര്‍ട്ടും നിലവില്‍ ഉണ്ട്. വൃഷ്ടിപ്രദേശത്ത് മഴ ഉള്ളതിനാലും, മണിയാര്‍ ബാരേജിന്റെ മുകള്‍ ഭാഗത്തുള്ള കാരിക്കയം, അള്ളുങ്കല്‍ ജലവൈദ്യുത പദ്ധതികളില്‍ ഉത്പാദനംകൂട്ടിയിരിക്കുന്നതിനാലും റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടിരിക്കുകയാണ്. ഷട്ടറുകള്‍ ഉയര്‍ത്തുന്നതമൂലം കക്കാട്ടാറില്‍30 സെന്റിമീറ്റര്‍ മുല്‍ 100 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com