മണ്‍സൂണ്‍ ബംപര്‍: അഞ്ച് കോടി മൂവാറ്റുപുഴയില്‍ വിറ്റ ടിക്കറ്റിന്

നമ്പര്‍ MD 240331. ഏജന്റ് ജയകുമാറാണു ടിക്കറ്റ് വിറ്റത്
മണ്‍സൂണ്‍ ബംപര്‍: അഞ്ച് കോടി മൂവാറ്റുപുഴയില്‍ വിറ്റ ടിക്കറ്റിന്
Updated on: 
1 min read

കൊച്ചി: മണ്‍സൂണ്‍ ബംപര്‍ 5 കോടി ഒന്നാം സമ്മാനം മൂവാറ്റുപുഴയില്‍ വിറ്റ ടിക്കറ്റിന്. നമ്പര്‍ MD 240331. ഏജന്റ് ജയകുമാറാണു ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ MA 191059,  MB 250222,  MC 170435,  MD 343594 അടക്കം അഞ്ചു നമ്പറുകളിലുളള ടിക്കറ്റുകൾക്ക് വീതമാണ്.

ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ജൂലൈ 30ന് നടത്താനിരുന്ന നറുക്കെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 200 രൂപയാണ് ഭാഗ്യക്കുറിയുടെ വില. 12 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചതെന്നും അതിൽ 11 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയെന്നും പബ്ലിസിറ്റി ഓഫീസര്‍ അറിയിച്ചു. 

മണ്‍സൂണ്‍ ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം അഞ്ച് കോടിയാണ്. രണ്ടാം സമ്മാനം അഞ്ച് പേര്‍ക്ക് 10 ലക്ഷം രൂപ വീതമാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം എട്ട് പേര്‍ക്കും നാലാം സമ്മാനം ഒരു ലക്ഷം വീതം 45 പേര്‍ക്ക് വരെ കിട്ടും. അഞ്ചാം സമ്മാനം 5,000 രൂപ വീതം 1,3500 പേര്‍ക്ക് ലഭിക്കും. ആറാം സമ്മാനം 2,000 രൂപ വീതം 1,3500 പേര്‍ക്കും ഏഴാം സമ്മാനം 1,000 രൂപ വീതം 45,000 പേര്‍ക്കും എട്ടാം സമ്മാനം 500 രൂപ വീതം 45,000 പേര്‍ക്കും കിട്ടും. സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Minister Shibu Babyjohn
Kerala High Court
Mundamveli flat, K J Maxy
UDF
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com