മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് ഭരണസമിതിയുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം 
മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം
Updated on: 
1 min read

ശബരിമല:  മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും.കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുക. 

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് ഭരണസമിതിയുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ധാരണയായത്. വെര്‍ച്വല്‍ ക്യൂ വഴി ഭക്തരെ നിയന്ത്രിക്കും. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. പൂര്‍ണതോതില്‍ തീര്‍ത്ഥാടനം നടത്താന്‍ പരിമിതിയുണ്ടന്നും യോഗം വിലയിരുത്തി. പുതിയ മേല്‍ശാന്തിരമാരുടെ തെരഞ്ഞെടുപ്പ് തുലാമാസം 1ന് നടത്താനും തീരുമാനമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com