

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയത്തിനെതിരെ പ്രതിപക്ഷത്തിന്റെയും മദ്യവിരുദ്ധ സമിതിയുടെയും കെസിബിസിയുടെയും രൂക്ഷ വിമര്‍ശനം.
സൂസൈപാക്യം, കെസിബിസി: മദ്യവ്യസായികള്‍ക്ക് അനുകൂലമായ തീരുമാനം ചെറുത്തുതോല്‍പ്പിക്കും. സുഖമായി ഉറങ്ങാന്‍ അനുവദിക്കില്ല.
മദ്യവിരുദ്ധസമിതി: ഭൂരിപക്ഷം ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ്. എന്നാല്‍ അത് ദുര്‍വിനിയോഗം ചെയ്യുകയാണ്. സാധാരണക്കാരുടെ ജനപ്രതിനിധികളായ ഇടതുപക്ഷം സാധാരണജനങ്ങളെ മദ്യത്തിന് അടിമകളാക്കാനാണ് പുതിയ മദ്യനയത്തിലൂടെ ശ്രമിക്കുന്നത്.
വി.എം. സുധീരന്‍: എല്‍ഡിഎഫിന് മദ്യത്തിനോടാണ് കൂറ്. ഇത് തിരുത്തണം. ഉപയോഗം ലഭ്യതയും കുറയ്ക്കുകയാണ് വേണ്ടത്.
രമേശ് ചെന്നിത്തല: പുതിയ മദ്യനയം ജനവഞ്ചനയാണ്. മദ്യമുതലാളിമാരെ സംരക്ഷിക്കാനാണ് ഈ തീരുമാനം.
ഉമ്മന്‍ചാണ്ടി: നന്മ ആഗ്രഹിക്കുന്നവരെ ഞെട്ടിക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം. കഴിഞ്ഞ സര്‍ക്കാര്‍ ആഗ്രഹിച്ച് പ്രവര്‍ത്തിച്ചത് സമഗ്രമാറ്റത്തിനായിരുന്നു. അത് അട്ടിമറിക്കുന്നതാണ് പുതിയ മദ്യനയം.
പി.കെ. കുഞ്ഞാലിക്കുട്ടി: മദ്യവര്‍ജ്ജന നയമല്ല, മദ്യവിതരണനയമാണ് സര്‍ക്കാരിന്റേത്. ബാറ് തുറക്കുന്നതിന് ടൂറിസത്തിന്റെ പേര് പറയുന്നത് ന്യായീകരിക്കാനാവില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates