മദ്യപിച്ച് വാഹനമോടിച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട സീരിയല്‍ നടി അറസ്റ്റില്‍; സംഭവം തിരുവനന്തപുരത്ത്

മൂന്ന് ഇരുചക്ര യാത്രക്കാരെയാണ് ചിത്രലേഖ ഓടിച്ച കാര്‍ ഇടിച്ചത്. നേമം പൂഴിക്കുന്നില്‍ വെച്ചാണ് അപകടം
മദ്യപിച്ച് വാഹനമോടിച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട സീരിയല്‍ നടി അറസ്റ്റില്‍; സംഭവം തിരുവനന്തപുരത്ത്
Updated on
1 min read

തിരുവനന്തപുരത്ത്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയല്‍ താരം അറസ്റ്റില്‍. സീരിയല്‍ താരം ചിത്രലേഖയാണ് അറസ്റ്റിലായത്. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. മൂന്ന് ഇരുചക്ര യാത്രക്കാരെയാണ് ചിത്രലേഖ ഓടിച്ച കാര്‍ ഇടിച്ചത്. നേമം പൂഴിക്കുന്നില്‍ വെച്ചാണ് അപകടം.

മദ്യപിച്ച് വാഹനമോടിച്ച് ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരത്ത് ഒരു വ്യവസായിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടം സൃഷ്ടിച്ച സീരിയല്‍ താരവും അറസ്റ്റിലായത്.

കവടിയാര്‍ സ്വദേശി അജയഘോഷാണ് ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ഇന്നലെ രാത്രി 11.15ടെയായിരുന്നു അപകടം. തിരുവനന്തപുരം അമ്പലമുക്കില്‍ വെച്ചായിരുന്നു ഈ അപകടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com