'മനസ്സിന്റെ ഏതെങ്കിലും കോണില്‍ അഹങ്കാരം തോന്നിയാല്‍ ആ കാര്‍ഡുകള്‍ എടുത്ത് വായിക്കും' : അടൂര്‍ ഗോപാലകൃഷ്ണന്‍ 

'മനസ്സിന്റെ ഏതെങ്കിലും കോണില്‍ അഹങ്കാരം തോന്നിയാല്‍ ആ കാര്‍ഡുകള്‍ എടുത്ത് വായിക്കും' : അടൂര്‍ ഗോപാലകൃഷ്ണന്‍ 

സ്വതന്ത്രമായി ചിന്തിക്കണമെന്നും അഭിപ്രായം പറയണമെന്നുമാണ് തന്റെ നിലപാട്
Published on

തിരുവനന്തപുരം : താന്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകനോ അനുഭാവിയോ സഹയാത്രികനോ അല്ലെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അഭിപ്രായമില്ലാത്തത് കൊണ്ടല്ല അത്. സ്വതന്ത്രമായി ചിന്തിക്കണമെന്നും അഭിപ്രായം പറയണമെന്നുമാണ് തന്റെ നിലപാട്. ആ സ്വാതന്ത്ര്യം സൂക്ഷിക്കണമെന്ന് കരുതുന്നതായും അടൂര്‍ പറഞ്ഞു. എം വി രാഘവന്‍ സ്മാരക ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. 

തന്നെ ചീത്തപറഞ്ഞുകൊണ്ട് അനവധി കത്തുകളാണ് വരുന്നത്. ഈ കാര്‍ഡുകളെല്ലാം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മനസ്സിന്റെ ഏതെങ്കിലും ഒരു കോണില്‍ അഹങ്കാരം തോന്നിയാല്‍ ഈ കാര്‍ഡ് എടുത്ത് വായിക്കും. ഇത്രയേ ഉള്ളൂ താന്‍ എന്ന് സ്വയം ബോധ്യപ്പെടുത്തും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമ ടെുക്കുകയല്ല വേണ്ടത്. കുട്ടികളെ ആ പ്രായത്തില്‍ വായിക്കാനാണ് പഠിപ്പിക്കേണ്ടതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com