മനുഷ്യശൃംഖല ആവര്‍ത്തന വിരസം; നിങ്ങളീ വൃത്തികെട്ട ഏര്‍പ്പാട് തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടു കഴിഞ്ഞില്ലേ? പരി​ഹാസവുമായി കെ സുരേന്ദ്രൻ

ഇടതു മുന്നണിയുടെ മനുഷ്യശൃംഖലയെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ
മനുഷ്യശൃംഖല ആവര്‍ത്തന വിരസം; നിങ്ങളീ വൃത്തികെട്ട ഏര്‍പ്പാട് തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടു കഴിഞ്ഞില്ലേ? പരി​ഹാസവുമായി കെ സുരേന്ദ്രൻ
Updated on
1 min read

കൊച്ചി: ഇടതു മുന്നണിയുടെ മനുഷ്യശൃംഖലയെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. മനുഷ്യശൃംഖല ആവര്‍ത്തന വിരസതയും കാഴ്ചക്കാര്‍ക്ക് അരോചകത്വവും സൃഷ്ടിക്കുന്നതായി സുരേന്ദ്രന്‍ ആരോപിച്ചു. അത് തിരിച്ചറിയാന്‍ സാധിക്കാത്തത് നടത്തിപ്പുകാരുടെ കുഴപ്പമായി മാത്രമേ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

നിങ്ങളീ വൃത്തികെട്ട ഏര്‍പ്പാട് തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടു കഴിഞ്ഞില്ലേ? എന്താണ് നിങ്ങളീ ചവിട്ടുനാടകം കൊണ്ട് നേടിയത്? ഈ ഇന്ത്യാ മഹാരാജ്യത്ത് ഒന്നരശതമാനം ജനങ്ങളുടെ പിന്തുണപോലും നിങ്ങള്‍ക്കില്ലെന്നത് നിങ്ങള്‍ തിരിച്ചറിയുന്നില്ലേ? എട്ടും പൊട്ടും തിരിയാത്ത പ്രൈമറി സ്കൂള്‍ കുട്ടികളേയും പാവപ്പെട്ട തൊഴിലുറപ്പു തൊഴിലാളികളേയും ബലം പ്രയോഗിച്ച് അണിനിരത്തി ചങ്ങല പിടിക്കുന്ന ഈ പ്രഹസനം ആരെ ആകര്‍ഷിക്കാനാണ് സഖാക്കളേ? എന്നും അദ്ദേഹം കുറിപ്പിൽ ചോ​ദിക്കുന്നു. പോസ്റ്റിനടിയിൽ നിരവധി പേർ സുരേന്ദ്രനെ വിമർശിച്ചും രം​ഗത്തെത്തിയിട്ടുണ്ട്. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ആവർത്തനവിരസത എന്നൊന്നുണ്ട്. എപ്പോഴും ഈ കോപ്രായം ആവർത്തിക്കുന്നത് കാഴ്ചക്കാരിൽ അരോചകത്വമാണ് ഉണ്ടാക്കുന്നതെന്ന് നടത്തിപ്പുകാർക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അതവരുടെ കുഴപ്പമായി മാത്രമേ കാണാനാവൂ. നിങ്ങളീ വൃത്തികെട്ട ഏർപ്പാട് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞില്ലേ? എന്താണ് നിങ്ങളീ ചവിട്ടുനാടകം കൊണ്ട് നേടിയത്? ഈ ഇന്ത്യാ മഹാരാജ്യത്ത് ഒന്നരശതമാനം ജനങ്ങളുടെ പിന്തുണപോലും നിങ്ങൾക്കില്ലെന്നത് നിങ്ങൾ തിരിച്ചറിയുന്നില്ലേ? എട്ടും പൊട്ടും തിരിയാത്ത പ്രൈമറി സ്ക്കൂൾ കുട്ടികളേയും പാവപ്പെട്ട തൊഴിലുറപ്പു തൊഴിലാളികളേയും ബലം പ്രയോഗിച്ച് അണിനിരത്തി ചങ്ങലപിടിക്കുന്ന ഈ പ്രഹസനം ആരെ ആകർഷിക്കാനാണ് സഖാക്കളേ? ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചാണെങ്കിൽ അവർ നിങ്ങളെ വിശ്വസിക്കുമോ? ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളിൽ എത്ര ശതമാനം പേരുടെ പിന്തുണ നിങ്ങൾക്കുണ്ട്? മമതയ്ക്കും മുലായമിനും ലാലുവിനും എന്തിന് ഒവൈസിക്കുപോലും പിന്നിലാണ് നിങ്ങളെ ന്യൂനപക്ഷങ്ങൾ കാണുന്നത്. ബംഗാളിൽ ഒരുശതമാനം പോലും മുസ്ളീം പിന്തുണ നിങ്ങൾക്കില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉള്ള ഹിന്ദുക്കളുടെ പിന്തുണ കൂടി പോയിക്കിട്ടുമെന്നല്ലാതെ ഈ ചങ്ങലകൊണ്ട് പുതുതായി ഒന്നും ഇവിടെ സംഭവിക്കാനില്ല. അലനും താഹയും വെറുതെ ഉണ്ടാവുന്നതല്ലെന്ന് താമസം വിനാ നിങ്ങൾക്കംഗീകരിക്കേണ്ടിവരികതന്നെ ചെയ്യും. അറബിക്കഥയിലെ ക്യൂബാ മുകുന്ദനെപ്പോലെ ബാത്ത്റൂമിൽക്കയറി ഇൻക്വിലാബ് വിളിക്കേണ്ട ഗതികേടാണ് ചങ്ങലപ്പാർട്ടിയെ കാത്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com