മനോരോഗിയായ ദളിത് യുവാവിന് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദനം

മോഷണക്കുറ്റം ആരോപിച്ച് മനോരോഗിയായ ദളിത് യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി.
മനോരോഗിയായ ദളിത് യുവാവിന് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദനം
Updated on
1 min read

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് മനോരോഗിയായ ദളിത് യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. കല്ലൂര്‍ അടപ്പിനകത്ത് പണയില്‍വീട്ടില്‍ വിനോദ്(30) എന്ന യുവാവിനാണ് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 
ഫെബ്രുവരി 17ന് യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് അയല്‍വാസിയായ റിട്ട. പോലീസ് ഉദ്യോഗസ്ഥനും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഫെബ്രുവരി 20ന് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പറഞ്ഞാണ് മടങ്ങിയത്. ശാരീരിക അവശതകള്‍ മൂലം യുവാവിന് പറഞ്ഞ ദിവസം പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനായില്ല. തുടര്‍ന്ന് പോലീസ് യുവാവിനെ ബലം പ്രയോഗിച്ച് കൊണ്ടു പോവുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com