മന്ത്രി കെ ടി ജലീലും ബന്ധു നിയമന ആരോപണ കുരുക്കില്‍ ; ബന്ധുവിനെ ജനറല്‍ മാനേജരായി നിയമിച്ചെന്ന് യൂത്ത് ലീഗ്

കെ ടി ജലീല്‍ ബന്ധുവിനെ മൈനോറിട്ടി ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായാണ് നിയമിച്ചതെന്ന് യൂത്ത് ലീഗ്
മന്ത്രി കെ ടി ജലീലും ബന്ധു നിയമന ആരോപണ കുരുക്കില്‍ ; ബന്ധുവിനെ ജനറല്‍ മാനേജരായി നിയമിച്ചെന്ന് യൂത്ത് ലീഗ്
Updated on: 
1 min read

കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലും ബന്ധു നിയമന വിവാദക്കുരുക്കില്‍. യൂത്ത് ലീഗാണ് മന്ത്രി ജലീലിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കെ ടി ജലീല്‍ ബന്ധുവിനെ മൈനോറിട്ടി ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായാണ് നിയമിച്ചതെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആരോപിച്ചു.

പിതൃസഹോദര പുത്രനായ കെടി അദീബിനെ ചട്ടം മറികടന്ന് നിയമിച്ചുവെന്നാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്. ഇയാള്‍ക്ക് ജനറല്‍ മാനേജരാകാന്‍ വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ല. എന്നാല്‍ ബന്ധുവിന്റെ നിയമനത്തിന് വേണ്ടി മന്ത്രി ഇടപെട്ട് വിദ്യാഭ്യാസ യോഗ്യതയിലും ഇളവ് വരുത്തിയതായി പി കെ ഫിറോസ് ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER