

കൊച്ചി: കൃഷി മന്ത്രി വി എസ് സുനില്‍ കുമാറിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. മന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറിയുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇന്ന് രാവിലെയാണ് മന്ത്രിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു.
വി എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ 18 പേരോട് നിരീക്ഷണത്തില്‍ കഴിയാനാണ് തൃശൂര്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ കോര്‍പ്പറേഷനിലെ ആരോഗ്യ പ്രവര്‍ത്തകക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ പങ്കെടുത്ത യോഗത്തില്‍ കഴിഞ്ഞ 15 ന് കൃഷി മന്ത്രിയും പങ്കെടുത്തിരുന്നു. യോഗത്തില്‍ അഞ്ച് മിനിറ്റോളം സംസാരിച്ച ആരോഗ്യ പ്രവര്‍ത്തക, മന്ത്രിക്ക് നേരിട്ട് പേപ്പറും കൈമാറിയിരുന്നു. ഇതോടെ മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ റൂം ക്വാറന്റീനിലാണ് മന്ത്രി.
കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായ ദിവസം മുതല്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയാനാണ് മന്ത്രി അടക്കമുള്ളവരോട് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ മന്ത്രിക്ക് ഇനി 7 ദിവസം നിരീക്ഷണത്തില്‍ ഇരുന്നാല്‍ മതി. കോര്‍പ്പറേഷന്‍ മേയറും ഡെപ്യൂട്ടി മേയറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശമുണ്ട്
വൈകീട്ടാണ് മന്ത്രിയുടെ കോവിഡ് ഫലം പുറത്തുവന്നത്. കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക പങ്കെടുത്ത യോഗത്തില്‍ മന്ത്രിയും പങ്കെടുത്തതിനെ തുടര്‍ന്ന് കൃഷി മന്ത്രി ക്വാറന്റീനില്‍ ആയിരുന്നു.
തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിയിലായിരുന്നു നിരീക്ഷണത്തില്‍ തുടര്‍ന്നത്. ഇക്കാര്യം മന്ത്രി തന്നെ അറിയിക്കുകയായിരുന്നു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും നിരീക്ഷണത്തിലാണ്്.
തൃശൂര്‍ കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയ്ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ ഈ മാസം 15 ന് നടന്ന അവലോകനയോഗത്തില്‍ ഈ ഉദ്യോഗസ്ഥയ്‌ക്കൊപ്പം മന്ത്രിയും സംബന്ധിച്ചിരുന്നു. ഇവരടക്കം ഏഴ് പേര്‍ക്ക് ഇതുവരെ കോര്‍പ്പറേഷനില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ മാത്രം സംസ്ഥാനത്ത് 133 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്രവും ഉയര്‍ന്ന രോഗനിരക്കാണിത്. തുടര്‍ച്ചയായ മൂന്നാംദിവസമാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം 100 കവിയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates