മരണ വീട്ടിലേക്കെന്ന് യാത്രക്കാരൻ ; സംശയം തോന്നി രഹസ്യനിരീക്ഷണം ; മദ്യവുമായി ബിവറേജസിൽ നിന്നും കയ്യോടെ പിടിയിൽ 

തൈക്കാട് ബവ്റിജസ് കോർപറേഷന്റെ ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പിയുമായി ഇറങ്ങി വരുമ്പോൾ കയ്യോടെ പൊലീസ് സംഘം പിടികൂടുകയായിരുന്നു
മരണ വീട്ടിലേക്കെന്ന് യാത്രക്കാരൻ ; സംശയം തോന്നി രഹസ്യനിരീക്ഷണം ; മദ്യവുമായി ബിവറേജസിൽ നിന്നും കയ്യോടെ പിടിയിൽ 
Updated on
1 min read

തൃശൂർ : ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ റോഡിലെ പരിശോധനയിലുള്ള പൊലീസുകാരെ കബളിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ പിടിയിലായി. മദ്യം വാങ്ങാൻ ബൈക്കിൽ ഇറങ്ങിയ ആൾ പൊലീസിനെ കണ്ടതോടെ മരണവീട്ടിലേയ്ക്കാണെന്നു കള്ളം പറഞ്ഞു. സംശയം തോന്നിയ പൊലീസ് ആളറിയാതെ പിന്തുടർന്നു.

തൈക്കാട് ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പിയുമായി ഇറങ്ങി വരുമ്പോൾ കയ്യോടെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലംഘിച്ചതിന് പറപ്പൂർ സ്വദേശിയായ 59 കാരനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

prabhakaran
M M Mani
Shafi Parambil, Dean Kuriakose
Rakshan back at School
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com