മലപ്പുറത്ത് ഒരു കുട്ടിക്കുകൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു

മലപ്പുറത്ത് ഒരു കുട്ടിക്കുകൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു

ഒരു കുട്ടിക്കുകൂടി ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചു. കാവന്നൂര്‍ സ്വദേശിയായ 13 കാരനാണ് രോഗം സ്ഥിരീകരിച്ചത്
Published on

മലപ്പുറം: മലപ്പുറത്ത് ഒരു കുട്ടിക്കുകൂടി ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചു. കാവന്നൂര്‍ സ്വദേശിയായ 13 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തില്‍ ഡിഫ്തീരിയ മരണങ്ങള്‍ കൂടുതല്‍ രേഖപ്പെടുത്തിയ ജില്ലയാണ് മലപ്പുറം. ഡിഫ്തീരിയ വാക്‌സിനേഷനെതിരെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും മലപ്പുറത്തെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 216 പേര്‍ ഡിഫ്തീരിയയുടെ ലക്ഷണങ്ങളോടെ ചിക്തിസ തേടിയിരുന്നു. രണ്ടുപേര്‍ മരിച്ചിരുന്നു. 

ശരീരത്തിന്റെ ആന്തരികാവയവങ്ങളെ കാര്‍ന്നു തിന്നാന്‍ ശേഷിയുള്ള രോഗമാണ് ഡിഫ്തീരിയ. 15 വയസില്‍ താഴെ പ്രായമുള്ളവരെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com