മലപ്പുറത്ത് മതപഠനത്തിനെത്തിയ നാലരവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

കുട്ടി പിതാവ് താമസിക്കുന്ന സ്ഥലത്തേക്ക് പോയപ്പോഴാണ് പീഡനം നടന്നത്
മലപ്പുറത്ത് മതപഠനത്തിനെത്തിയ നാലരവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍
Updated on
1 min read

മലപ്പുറം:പൊന്നാനിയില്‍ നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍  കര്‍ണാടക സ്വദേശി അറസ്റ്റില്‍. പൊന്നാനിയില്‍ മതപഠനത്തിനെത്തിയ കുടുംബത്തിലെ കുട്ടിയാണ് പീഡനത്തിനിരയായത്. ഇവിടെ മതപഠനത്തിനെത്തിയ ബങ്കല്‍കോട്ട്  ലോകപ്പൂര്‍ സ്വദേശി  ഹടപ്പാട്  അശോക് ആണ് അറസ്റ്റിലായത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ കേസിനാസ്പദമായ സംഭവം നടന്നത്. ഇവിടെ മതപഠനത്തിനെത്തിയ കുടുംബത്തിലെ നാലരവയസുകാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചപ്പോള്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നാണ് പീഡനത്തിനിരയായ കാര്യം മനസിലായത്. സംഭവത്തില്‍ മതപഠന കേന്ദ്രത്തിന്റെ അധികൃതര്‍ തന്നെയാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതും പിന്നീട് കേസ് പൊലിസ് അന്വേഷിച്ചതും.

മതപഠന കേന്ദ്രത്തില്‍ സ്ത്രീകളേയും പുരുഷന്‍മാരേയും രണ്ടിടങ്ങളിലാണ് താമസിപ്പിക്കുന്നത്. കുട്ടി പിതാവ് താമസിക്കുന്ന സ്ഥലത്തേക്ക് പോയപ്പോഴാണ് പീഡനം നടന്നത്. സംഭവത്തിനു ശേഷം പ്രതി അശോക് കര്‍ണാടകയിലേക്ക് കടന്നു. കുട്ടി നല്‍കിയ സൂചന അനുസരിച്ചാണ് അന്വേഷണം അശോകില്‍ എത്തിയത്. വിദേശത്തേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്.

പീഡനം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാത്തതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com