മഴ, വെള്ളപ്പൊക്കം: ട്രെയിന്‍ ഗതാഗതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഇങ്ങനെ

മഴ, വെള്ളപ്പൊക്കം: ട്രെയിന്‍ ഗതാഗതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഇങ്ങനെ
മഴ, വെള്ളപ്പൊക്കം: ട്രെയിന്‍ ഗതാഗതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഇങ്ങനെ
Updated on
1 min read

കൊച്ചി: പെരിയാറില്‍ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. ഈ സാഹചര്യത്തില്‍ തീവണ്ടിഗതാഗതത്തില്‍ താഴെപ്പറയുന്ന ക്രമീകരണങ്ങള്‍ വരുത്തിയതായി റെയില്‍വേ അറിയിച്ചു.
 
റദ്ദാക്കിയ തീവണ്ടികള്‍:
1. 56361 ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ ഓടില്ല.

ഓട്ടം പുനഃക്രമീകരിച്ച തീവണ്ടികള്‍:
2. ഹൂബ്ലിയില്‍നിന്നു പുറപ്പെട്ട 12777ാം നമ്പര്‍ ഹൂബ്ലികൊച്ചുവേളി എക്‌സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയൂള്ളൂ.
3. ചെന്നൈ സെന്‍ട്രലില്‍നിന്നു പുറപ്പെട്ട 12695ാം നമ്പര്‍ ചെന്നൈതിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാലക്കാട് ജംക്ഷനില്‍ ഓട്ടം നിര്‍ത്തും.
4. കാരയ്ക്കലില്‍നിന്നു പുറപ്പെട്ട 16187ാം നമ്പര്‍ കാരയ്ക്കല്‍എറണാകുളം എക്‌സ്പ്രസ് പാലക്കാട് ജംക്ഷന്‍ വരെ മാത്രമേ ഓടുകയുള്ളൂ.
ഭാഗികമായി റദ്ദാക്കിയ തീവണ്ടി സര്‍വീസുകള്‍:
1. 12778ാം നമ്പര്‍ കൊച്ചുവേളിഹൂബ്ലി എക്‌സ്പ്രസിന്റെ സര്‍വീസ് കൊച്ചുവേളി മുതല്‍ തൃശ്ശൂര്‍ വരെ റദ്ദാക്കി. തൃശ്ശൂരില്‍നിന്നാണ് ഈ തീവണ്ടിയുടെ സര്‍വീസ് ആരംഭിക്കുക.
2. 12696ാം നമ്പര്‍ തിരുവനന്തപുരംചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംക്ഷനില്‍നിന്നു പുറപ്പെടും.
3. 16188ാം നമ്പര്‍ എറണാകുളംകാരയ്ക്കല്‍ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഓടില്ല. പാലക്കാട് ജംക്ഷനില്‍നിന്നാണ് സര്‍വീസ് ആരംഭിക്കുക.

വഴിതിരിച്ചുവിടപ്പെട്ട തീവണ്ടികള്‍.
1. മുംബൈ സി.എസ്.എം.ടിയില്‍നിന്നു തിരിച്ച 16381ാം നമ്പര്‍ മുംബൈകന്യാകുമാരി ജയന്തി എക്‌സ്പ്രസ് ഈറോഡ്, ഡിണ്ടിഗല്‍, മധുര ജംക്ഷന്‍ വഴി തിരിച്ചുവിട്ടു.
2.കെ.എസ്.ആര്‍. ബെംഗളുരുവില്‍നിന്നു പുറപ്പെട്ട 16526ാം നമ്പര്‍ ബെംഗളുരുകന്യാകുമാരി അയലന്റ് എക്‌സ്പ്രസ് സേലം, നാമക്കല്‍, ഡിണ്ടിഗല്‍, തിരുനല്‍വേലി വഴി തിരിച്ചുവിടും.
വഴിയില്‍ ഓട്ടം നിയന്ത്രിച്ച തീവണ്ടികള്‍:
1. മംഗലാപുരം ജംക്ഷനില്‍നിന്നു പുറപ്പെട്ട 16603ാം നമ്പര്‍ മംഗലാപുരംതിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംക്ഷനില്‍ നിര്‍ത്തിയിടും.
2. മംഗലാപുരം ജംക്ഷനില്‍നിന്നു പുറപ്പെട്ട 16630ാം നമ്പര്‍ മംഗലാപുരംതിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംക്ഷനില്‍ നിര്‍ത്തിയിടും.
3. ഗുരുവായൂരില്‍നിന്നു പുറപ്പെടുന്ന 16341ാം നമ്പര്‍ ഗുരുവായൂര്‍തിരുവനന്തപുരം ഇന്റര്‍സിറ്റി വഴിതിരിച്ചുവിടും.
അങ്കമാലിആലുവ റൂട്ടില്‍ ഒരു ട്രാക്കിലൂടെ മാത്രം സര്‍വീസ് നടക്കുന്നതിനാല്‍ വൈകിയ തീവണ്ടികള്‍:
1. മധുരയില്‍നിന്നു തിരിച്ച 16344ാം നമ്പര്‍ മധുരതിരുവനന്തപുരം അമൃത എക്‌സ്പ്രസ്.
2.ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12432ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്.
3. കെ.എസ്.ആര്‍.ബെംഗളുരുവില്‍നിന്നു തിരിച്ച 16315ാം നമ്പര്‍ കെ.എസ്.ആര്‍.ബെംഗളുരുകൊച്ചുവേളി എക്‌സ്പ്രസ്.
4. ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12646ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍എറണാകുളം മില്ലേനിയം എക്‌സ്പ്രസ്.
5. ചെന്നൈ സെന്‍ട്രലില്‍നിന്നു തിരിച്ച 12623ാം നമ്പര്‍ ചെന്നൈതിരുവനന്തപുരം മെയില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com