കോട്ടയം : കേരള കോണ്ഗ്രസ് മാണി ഗ്രൂപ്പ് പിരിച്ചു വിടണമെന്ന് പി സി ജോര്ജ്. കെ എം മാണിയുടെ മരണത്തില് വരെ മകന് ജോസ് കെ മാണി രാഷ്ട്രീയം കളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പിതാവിന്റെ ആരോഗ്യനില വഷളായപ്പോഴും ജോസ് കെ മാണിയും ഭാര്യയും വോട്ട് തേടുകയായിരുന്നു. സ്വന്തം അപ്പന് മുഖ്യമന്ത്രിയാവാതിരിക്കാന് കളിച്ചയാളാണ് ജോസ് കെ മാണിയെന്നും പി സി ജോര്ജ് സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
മാണിസാറിനോട് മകന് അലര്ജിയാണ്. അഞ്ചാം തിയതി രാത്രി തന്നെ മരണം തീരുമാനമായിരുന്നിട്ടും മകനും ഭാര്യയും അത് ഗൗനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മരണശേഷം ശവശരീരത്തോടും മകന് ആ വിദ്വേഷം പ്രകടിപ്പിച്ചു. ശവക്കോട്ടയില് ഒരു മൂലയിലാണ് കെ എം മാണിയെ അടക്കിയിരിക്കുന്നത്. ഇത് ആരും അവിടേക്ക് കാണാന് പോലും ചെല്ലാതിരിക്കാന് ആണ് എന്നും പി സി ജോര്ജ് ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates