മാണിക്കെതിരെ തെളിവില്ല; ബാര്‍ കോഴ കേസ് അവസാനിപ്പിക്കുന്നു

കെഎം മാണി പ്രതിയായ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു. സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കാനുള്ള തീരുമാനം
മാണിക്കെതിരെ തെളിവില്ല; ബാര്‍ കോഴ കേസ് അവസാനിപ്പിക്കുന്നു
Updated on
1 min read

കൊച്ചി: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എം നേതാവുമായ കെഎം മാണിക്ക് എതിരായ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു. കേസില്‍ മാണിക്കെതിരെ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്. 

ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് മാണി കോഴ വാങ്ങിയതിനു തെൡവില്ലെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കി. ബാര്‍ ഉടമകളുടെ യോഗത്തിന്റെ ശബ്ദരേഖ അടങ്ങിയ സിഡിയാണ് മാണിക്കെതിരായ ആക്ഷേപത്തിന്റെ അടിസ്ഥാനം. ഈ സിഡിയില്‍ കൃത്രിമമുണ്ടെന്ന് ഫൊറന്‍സിക് ഫലത്തില്‍ വ്യക്തമായിട്ടുണ്ട്. മാണിക്കെതരെ മറ്റു തെളിവുകള്‍ കണ്ടെതാതനായില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് അറിയിച്ചുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 

അതേസമയം, അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി 45 ദിവസം സമയം അനുവദിച്ചു. അതിനിടയില്‍ അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കണം. കെഎം മാണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com