മാധ്യമങ്ങള്‍ക്ക് ഇരയോടുള്ള സ്‌നേഹമല്ല; സിഒടി നസീര്‍ വധശ്രമക്കേസില്‍ വ്യക്തിപരമായി ആക്രമിക്കുന്നു:എഎന്‍ ഷംസീര്‍

സിഒടി നസീര്‍ വധശ്രമക്കേസില്‍ തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ
മാധ്യമങ്ങള്‍ക്ക് ഇരയോടുള്ള സ്‌നേഹമല്ല; സിഒടി നസീര്‍ വധശ്രമക്കേസില്‍ വ്യക്തിപരമായി ആക്രമിക്കുന്നു:എഎന്‍ ഷംസീര്‍
Updated on
1 min read

തലശ്ശേരി: സിഒടി നസീര്‍ വധശ്രമക്കേസില്‍ തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ. മാധ്യമങ്ങള്‍ക്ക് ആക്രമിക്കപ്പെട്ടയാളിനോടുള്ള സ്‌നേഹമല്ല. സിപിഎമ്മിനെ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഷംസീര്‍ പറഞ്ഞു. തലശ്ശേരിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഷംസീര്‍ ഇത് പറഞ്ഞത്. 

നസീര്‍ വധശ്രമം പാര്‍ട്ടിക്ക് മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. കണ്ണൂരില്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഎന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങളുമായി പങ്കുവെക്കേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു. ഷംസീറിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച രണ്ടംഗ കമ്മിഷന്റെ കണ്ടെത്തലുകള്‍ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗങ്ങളും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് സൂചന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com