മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ഒരാള്‍ പിടിയില്‍; റിമാന്‍ഡ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

ഏഴു പേരും പല വഴിക്കാണ് പോയത് എന്നാണ് പൊലീസ് പറയുന്നത്
മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ഒരാള്‍ പിടിയില്‍; റിമാന്‍ഡ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
Updated on
1 min read

തൃശൂര്‍; തൃശൂര്‍ മാനസീകാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ പിടിയില്‍. രാഹുല്‍ എന്ന് പേരുള്ളയാളാണ് പിടിയിലായത്. തൃശൂരില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഏഴു പേരാണ് ഇന്നലെ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ടത്. ഇതില്‍ രാഹുല്‍ ഒഴികെയുള്ള ആറ് പേരും റിമാന്‍ഡ് പ്രതികളാണ്. ഏഴു പേരും പല വഴിക്കാണ് പോയത് എന്നാണ് പൊലീസ് പറയുന്നത്. 

ഇന്നലെ രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ സെല്ലില്‍ നിന്ന് പുറത്തിറക്കിയപ്പോഴാണ് ഏഴു പേരും രക്ഷപ്പെട്ടത്. ഇവര്‍ ആദ്യം ഡ്യൂട്ടിയിലുണ്ടായിരുന്ന 2 നള്‌സുമാരെ മുറിയില് പൂട്ടിയിട്ടു.ഈ സമയം പൊലീസുകാരനായ രഞ്ജിത്ത് ഇവരെ തടയാനെത്തി.ഉടന്‍ രഞ്ജിത്തിനെ മര്‍ദ്ദിച്ച് അവശനാക്കുകയും അദ്ദേഹത്തിന്റെ 3 പവന്റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും കവരുകയും ചെയ്തു. പൊലീസുകാരന്റെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന് സംഘം മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. 

രാഹുല്‍ മാത്രമാണ് കൂട്ടത്തില്‍ രോഗിയായി ഉണ്ടായിരുന്നത്. റിമാന്‍ഡ് തടവുകാരായ തന്‍സീര്‍, വിജയന്‍, നിഖില്‍, വിഷ്ണു, വിപിന്‍, ജിനീഷ് എന്നിവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com