മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; കൊല്ലപ്പെട്ട വേല്‍മുരുകന്റെ കുടുംബം കോടതിയില്‍

വയനാട് ബാണാസുരമലയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വേല്‍മുരുകന്‍ കൊല്ലപ്പെട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയില്‍.
മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; കൊല്ലപ്പെട്ട വേല്‍മുരുകന്റെ കുടുംബം കോടതിയില്‍
Updated on: 
1 min read

കല്‍പ്പറ്റ: വയനാട് ബാണാസുരമലയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വേല്‍മുരുകന്‍ കൊല്ലപ്പെട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയില്‍. കല്‍പ്പറ്റ ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നാണ് കുടുബത്തിന്റെ ആവശ്യം.  

വേല്‍മുരുകന്റെ കുടുംബം നേരത്തെ തന്നെ ഏറ്റുമുട്ടലില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. സുപ്രീംകോടതി നിര്‍ദേശ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണമെന്നും കുടുംബം പറയുന്നു. വേല്‍മുരുകന്റെ സഹോദരനും അഭിഭാഷകനുമായ മുരുകനു വേണ്ടി മനുഷ്യാവകാശപ്രവര്‍ത്തകരാണ് ഹര്‍ജി നല്‍കിയത്. 

വേല്‍മുരുകന്റെ മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച തോക്കും ഏറ്റുമുട്ടലിന് തണ്ടര്‍ബോള്‍ട്ട് ഉപയോഗിച്ച തോക്കുകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് വിശദപരിശോധനയ്ക്ക് വിധേയമാക്കും. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com