

കൊച്ചി: മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലില്‍ വെടിവച്ച് കൊന്നതിന്റെ ലക്ഷ്യം കേന്ദ്ര ഗവണ്‍മെന്റ് മാവോയിസ്റ്റ് വേട്ടക്കായി നല്‍കുന്ന കോടികളാണെന്ന് റിട്ടയേര്‍ഡ് ജെസ്റ്റിസ് കെമാല്‍ പാഷ. മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്ന വിഷയത്തില്‍ അന്വേഷണം നടത്തുന്ന ഏജന്‍സിയുടെ മുകളില്‍ അധികാര സ്ഥാനത്തിരിക്കുന്ന ചീഫ് സെക്രട്ടറി പരസ്യമായി അഭിപ്രായപ്രകടനം നടത്തിയത് കോടതി അലക്ഷ്യമാണെന്നും ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു.
മാവോയിസ്റ്റ് വേട്ടയും യുഎപിഎയും കേരളത്തിന് അപമാനം എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് കെ മാല്‍പാഷ.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തള്ളിയിരുന്നു. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷകള്‍ കോടതി തള്ളിയത്.
ഇരുവര്‍ക്കുമെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ കോടതി സ്വീകരിച്ചത്. ജാമ്യാപേക്ഷയെ എതിര്‍ത്തില്ലെങ്കിലും യുഎപിഎ പിന്‍വലിക്കുന്നതു സംബന്ധിച്ച് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉറപ്പൊന്നും നല്‍കിയില്ല. ഇതും പൊലീസ് ഹാജരാക്കിയ തെളിവുകളും കണക്കിലെടുത്താണ് കോടതി നടപടി. ഇരുവര്‍ക്കും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി കോടതിയെ സമീപിച്ചിരുന്നു.
പ്രതികള്‍ വിദ്യാര്‍ഥികളാണെന്ന് അവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. യുഎപിഎ പോലുള്ള വകുപ്പുകള്‍ ചുമത്തുന്നത് അവരുടെ ഭാവിയെ ബാധിക്കുമെന്നും പ്രതിഭാഗം വാദിച്ചു. യുഎപിഎ കേസിന്റെ ഈ ഘട്ടത്തില്‍ തന്നെ ഒഴിവാക്കണമെന്നും പ്രതിഭാഗം പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സമയം വേണമെന്നാണ്, വാദത്തിനിടെ പ്രോസിക്യൂഷന്‍ അറിയിച്ചത്. എന്നാല്‍ യുഎപിഎ പിന്‍വലിക്കുന്നതു സംബന്ധിച്ച് പിന്നീട് ഉറപ്പൊന്നും നല്‍കിയില്ല.
യുഎപിഎ നിലനില്‍ക്കുന്ന ഒരു ഘടകവും ഈ കേസില്‍ ഇല്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോടു പറഞ്ഞത്. രണ്ടു ലഘുലേഖ പിടിച്ചെടുത്തതാണ് കേസിന് ആധാരം. ലഘുലേഖകള്‍ കൈവശം വയ്ക്കുന്നതോ മാവോയക്ക് മുദ്രാവാക്യം വിളിക്കുന്നതോ കേസെടുക്കാവുന്ന കുറ്റമല്ലെന്ന് ഹൈക്കോടതിയും സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ആരുടെയെങ്കിലും കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നത് ഒരിക്കലും കുറ്റമല്ല. അതുകൊണ്ടുതന്നെ ഈ കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് അഭാഭാഷകന്‍ വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates