മുഖ്യമന്ത്രി ഉലകംചുറ്റും വാലിബന്‍; ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത് ആകാശക്കൊള്ളയ്ക്ക്: ചെന്നിത്തല

മാസം 1.45 കോടി ചെലവഴിച്ചു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ആകാശക്കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
മുഖ്യമന്ത്രി ഉലകംചുറ്റും വാലിബന്‍; ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത് ആകാശക്കൊള്ളയ്ക്ക്: ചെന്നിത്തല
Updated on
1 min read

തിരുവനന്തപുരം: മാസം 1.45 കോടി ചെലവഴിച്ചു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ആകാശക്കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളാണ് പിണറായി സര്‍ക്കാരിന്റെ ഐശ്വര്യം. അവരെ വെടിവച്ചു കൊല്ലുകയും മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ മാസം 1.45 കോടി ചെലവഴിച്ചു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുകയും ചെയ്യുന്നു.സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ ധൂര്‍ത്ത്. കെഎസ്ആര്‍ടിസിയിലും വാട്ടര്‍ അതോറിറ്റിയിലും ശമ്പളം കൊടുക്കാന്‍ പോലും കാശില്ലാത്ത അവസ്ഥയാണ്.- പ്രതിപക്ഷ നേതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

മറ്റു ചില കമ്പനികള്‍ ഇതിലും കുറഞ്ഞ നിരക്കില്‍ ഹെലികോപ്റ്ററുകള്‍ നല്‍കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും അറിയുന്നു. ഇതൊന്നും പരിശോധിക്കാതെ ചില കമ്പനികളെ മാത്രം സഹായിക്കാന്‍ അഴിമതി മാത്രം ലക്ഷ്യം വച്ചുള്ള ആകാശക്കൊള്ളയാണ് ഈ വാടകക്കെടുക്കല്‍ എന്ന് വ്യക്തമാവുകയാണ്.- അദ്ദേഹം കുറിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉലകംചുറ്റും വാലിബനാണെന്നും ചെന്നിത്തല പരിഹസിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിസഭാഗംങ്ങളുടെ വിദേശ യാത്രകൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവുമില്ല. വെറും പാഴ്ചിലവാണിതെന്നും അദ്ദേഹം ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com