

കണ്ണൂര്‍: മാഹിയിലെ കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവം മാത്രമെന്ന് മന്ത്രി എ സി മൊയ്തീന്‍. ഉത്തരേന്ത്യയിലേതുപോലുളള ലഹളകള്‍ ഈ സര്‍ക്കാര്‍ വന്നശേഷം ഉണ്ടായിട്ടില്ല. കേരളത്തിലെ കാര്യങ്ങള്‍ മാത്രം പര്‍വതീകരിച്ചു കാണേണ്ടതില്ലെന്നും മൊയ്തീന്‍ പറഞ്ഞു.
കൊലപാതകങ്ങളില്‍ മുഖം നോക്കാതെയുളള നടപടി സര്‍ക്കാര്‍ സ്വകരിക്കും. പകപോക്കലിന്റെ സമീപനം സിപിഎമ്മിന് ഇല്ല. മന്ത്രി എ കെ ബാലന്‍ പറഞ്ഞത് പ്രതിരോധത്തിന്റെ കാര്യം മാത്രമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎം ആരേയും അങ്ങോട്ടുപോയി ആക്രമിച്ചിട്ടില്ലെന്നും ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചു കൊടുക്കുമെന്ന മന്ത്രി എ കെ ബാലന്റെ പ്രസ്താവന വിവാദമായിരുന്നു. മാഹിയിലെ രാഷ്ട്രീയ കൊലപാതകത്തെ എ കെ ബാലന്‍ ന്യായീകരിക്കുന്നത് അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. കൊലപാതകം തടയലാണ് മന്ത്രിയുടെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തം. അതു മറന്നുളള പ്രാകൃത സമീപനം ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ഇതിന് പിന്നാലെയാണ് എ സി മൊയ്തീന്റെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates