തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ക്ക് കോവിഡെന്ന് വ്യാജ വാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പരാതി. ഗവര്‍ണര്‍ക്ക് വേണ്ടി മിസോറാം രാജ്ഭവന്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്. കാവിമണ്ണ് എന്ന ഫെയസ്ബുക്ക് പേജിലാണ് ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളക്ക് കോവിഡ് എന്ന വാര്‍ത്ത വ്യപകമായി പ്രചരിച്ചത്. ഗവര്‍ണര്‍ പദവിയെ അധിക്ഷേപിക്കുന്ന തരത്തിലാണ് പരാമര്‍ശങ്ങള്‍ എന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
വ്യാജവാര്‍ത്ത മലയാളത്തില്‍ ആയതുകൊണ്ടാണ് കേരളത്തില്‍ പരാതി നല്‍കിയത് എന്ന് രാജ്ഭവൻ സെക്രട്ടറി അറിയിച്ചു. വ്യാജവാര്‍ത്തക്ക് പിന്നില്‍ ഒരു സംഘടനയാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. അധിക്ഷേപ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായും പിഎസ് ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍പിള്ളക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കരള്‍ സംബന്ധമായ അസുഖം ഉള്ളതിനാല്‍ സ്ഥിതി അല്‍പം ഗുരുതരമാണെന്ന് ഹോസ്പിറ്റര്‍ അധികൃതര്‍. എല്ലാവരും പ്രാര്‍ത്ഥിക്കുക എന്നായിരുന്നു സന്ദേശം പ്രചരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates