മീശ വിവാദം: എസ് ഹരീഷിനെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

മീശ വിവാദം: എസ് ഹരീഷിനെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

നോവലിസ്റ്റ് എസ് ഹരീഷിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി സുരേഷ് ബാബുവാണ അറസ്റ്റിലായത്
Published on

കൊച്ചി: നോവലിസ്റ്റ് എസ് ഹരീഷിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി സുരേഷ് ബാബുവാണ അറസ്റ്റിലായത്. മീശ നോവലില്‍ ഹിന്ദുസ്ത്രീകള്‍ക്കെതിരായ പരാമര്‍ശം ആരോപിച്ചായിരുന്നു വധഭീഷണി

സൈബര്‍  ലോകത്തും പുറത്തുമായി ഉയര്‍ന്ന ഭീഷണിയെ തുടര്‍ന്ന് എഴുത്തുകാരന്‍ നോവല്‍ പിന്‍വലിച്ചിരുന്നു. ഹരീഷിന്റെ മീശയെന്ന നോവലിനെതിരെ ഒരുവിഭാഗം സമുദായസംഘടനകളും പ്രവര്‍ത്തകരുമാണ്  വിദ്വേഷപ്രചാരണം  അഴിച്ചുവിട്ടത്. സമൂഹമനസ്  പാകമാകുമ്പോള്‍ നോവല്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്ന് ഹരീഷ് അറിയിച്ചു. 

നോവലിന്റെ  മൂന്നാം ലക്കത്തില്‍ രണ്ട്  കഥാപാത്രങ്ങള്‍ തമ്മിലുള്ള  സംഭാഷണ ശകലമാണ്  ചില സമുദായ സംഘടനകളെയും അതിന്റെ സൈബര്‍ പോരാളികളെയും ചൊടിപ്പിച്ചത്. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്നും ആരോപിച്ച് ചില സംഘടനകള്‍ പ്രത്യക്ഷ സമരവും സംഘടിപ്പിച്ചിരുന്നു.അര നൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ ജാതി ജീവിതത്തെ ദളിത് പശ്ചാത്തതലത്തില്‍ അവതരിപ്പിക്കുന്ന നോവലായിരുന്നു മീശ. കുടുംബത്തിന്റെ സൈ്വര്യജീവിതം പോലും താറുമാറാക്കുംവിധം ഭീഷണിയും തെറിവിളിയും ഉണ്ടായ സാഹചര്യത്തിലാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് സാഹിത്യഅക്കാദമി അവാര്‍ഡ്‌ േജാതാവ് കൂടിയായ ഹരീഷ് പ്രതികരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com