മുംബൈയില്‍ നിന്നെത്തിയവര്‍ക്ക് ക്വാറന്റൈന്‍ ഒരുക്കാന്‍ കാലതാമസം; പ്രതിഷേധം

ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് ശ്രമിക് ട്രെയിനില്‍ ഇവര്‍ എറണാകുളത്തെത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: മുംബൈയില്‍നിന്ന് ട്രെയിനില്‍ എറണാകുളത്തെത്തിയവര്‍ക്ക് ക്വാറന്റൈന്‍ ഒരുക്കുന്നതില്‍ കാലതാമസം നേരിട്ടെന്ന് പരാതി. കുട്ടികളടക്കം നൂറോളം പേരടങ്ങിയ ആലപ്പുഴ സ്വദേശികള്‍ക്കാണ് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നത്.  ഹോം ക്വാറന്റൈന് തയാറായവരെ വീട്ടിലെത്തിച്ചില്ലെന്നും പരാതിയുണ്ട്. 

ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് ശ്രമിക് ട്രെയിനില്‍ ഇവര്‍ എറണാകുളത്തെത്തിയത്. അവിടെ നിന്ന് മൂന്ന് ബസുകളിലായി ആലപ്പുഴ എത്തിച്ചു. പക്ഷേ അപ്പോഴും എവിടെയാണ് ക്വാറന്റൈന്‍ ചെയ്യേണ്ടത് എന്ന ആശയക്കുഴപ്പം നിലനിന്നു. പ്രതിഷേധം ശക്തമായപ്പോള്‍ മണിക്കൂറുകള്‍ക്കുശേഷം ഇവരെ ചെങ്ങന്നൂരിലെ ഹോട്ടലിലെത്തിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com