ശരീരം മറച്ചെത്തുന്നവര്‍ ആണോ പെണ്ണോ എന്നുപോലും അറിയാനാകില്ല ; ജയരാജനെ പിന്തുണച്ച് പി കെ ശ്രീമതി

ശരീരം മറച്ചെത്തുന്നവര്‍ ആണോ പെണ്ണോ എന്നുപോലും അറിയാനാകില്ല ; ജയരാജനെ പിന്തുണച്ച് പി കെ ശ്രീമതി

വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണം. ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ
Published on


കണ്ണൂര്‍ : പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന എം വി ജയരാജന്റെ പ്രസ്താവനയെ അനുകൂലിച്ച് കണ്ണൂരിലെ ഇടതുസ്ഥാനാര്‍ത്ഥി പി കെ ശ്രീമതി രംഗത്തെത്തി. മുഖം മറച്ച് വോട്ടുചെയ്യാനെത്തുന്നത് അംഗീകരിക്കാനാകില്ല. ശരീരമാകെ മറച്ച് വോട്ടുചെയ്യാനെത്തുന്നത് ആണോ, പെണ്ണോ എന്നു പോലും അറിയാനാകില്ല. കള്ളവോട്ടു തടയുന്നതിന് വേണ്ടിയാണ് ജയരാജഡന്‍ പറഞ്ഞത്. ജയരാജന്റെ പ്രസ്താവന മതപരമായ അധിക്ഷേപമല്ലെന്നും പി കെ ശ്രീമതി പറഞ്ഞു. 


പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആവശ്യപ്പെട്ടത്. വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണം. ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ. ഇതുപോലെ വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറുണ്ടോ എന്നും ജയരാജന്‍ ചോദിച്ചു. 

അങ്ങനെ വന്നാല്‍ കള്ളവോട്ട് പൂര്‍ണമായും തടയാന്‍ കഴിയും. കള്ളവോട്ട് പൂര്‍ണമായും തടഞ്ഞാല്‍ ഒരു തര്‍ക്കവും വേണ്ട, യുഡിഎഫ് ജയിക്കുന്ന ബൂത്തിലടക്കം ഇടതുപക്ഷത്തിന്റെ വോട്ട് വര്‍ധിക്കും. യുഡിഎഫിന്റെ വോട്ട് കുറയുമെന്നും എം വി ജയരാജന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com