മുഖ്യമന്ത്രി പിണറായി വിജയന്റെ ടെലിവിഷന്‍ ഷോ വരുന്നു; അവതാരക എംഎല്‍എ

സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റ് ആണ് പരിപാടിയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്
മുഖ്യമന്ത്രി പിണറായി വിജയന്റെ ടെലിവിഷന്‍ ഷോ വരുന്നു; അവതാരക എംഎല്‍എ
Updated on
1 min read

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോ ഉടന്‍ പ്രേക്ഷകരുടെ മുന്നിലെത്തും. 'നാം മുന്നോട്ട്' എന്ന പേരിലുള്ള പരിപാടിയുടെ അവതാരക ആറന്മുള എംഎല്‍എ വീണാ ജോര്‍ജാണ്. ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള ചാനലുകളില്‍ ഒരേ സമയത്ത് പരിപാടി സംപ്രേഷണം ചെയ്യും. 22 മിനുട്ട് ദൈര്‍ഘ്യമുള്ള പരിപാടിയില്‍ ഓരോ ഭാഗവും ഓരോ വിഷയത്തെ കേന്ദ്രീകരിച്ചാകും.  

വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി പരിപാടിയില്‍ ഉണ്ടാകും. ഇവര്‍ക്ക് പുറമെ ചര്‍ച്ച ചെയ്യുന്ന വികസന വിഷയവുമായി ബന്ധപ്പെട്ട പ്രേക്ഷകരും പരിപാടിയുടെ ഭാഗമാകും. പാനലില്‍ ഉള്ള വിദഗ്ധരും പ്രേക്ഷകരും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്ന വിധത്തിലാണ് പരിപാടി ഒരുക്കിയിട്ടുള്ളത്. പലപ്പോളായി മുഖ്യമന്ത്രിക്ക് കത്തെഴുതിയ കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള ഭാഗവും പരിപാടിയില്‍ ഉണ്ടാകും. തിരുവല്ലം ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒരുക്കിയ പ്രത്യേക സെറ്റില്‍ പരിപാടിയുടെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റ് ആണ് പരിപാടിയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

k m shaji
school students
Father and son in khaki
Kerala Police
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com