മുഖ്യമന്ത്രീ, താങ്കള്‍ ഫെമിനിസ്റ്റാണോ..? നടി റിമ കല്ലിങ്കലിന്റെ ചോദ്യത്തിന് പിണറായിയുടെ മറുപടി ഇങ്ങനെ...

മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയിലായിരുന്നു റിമ കല്ലിങ്കലിന്റെ ചോദ്യം
മുഖ്യമന്ത്രീ, താങ്കള്‍ ഫെമിനിസ്റ്റാണോ..? നടി റിമ കല്ലിങ്കലിന്റെ ചോദ്യത്തിന് പിണറായിയുടെ മറുപടി ഇങ്ങനെ...
Updated on: 
1 min read

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയില്‍ അപ്രതീക്ഷിത ചോദ്യം കേട്ട് പിണറായി വിജയന്‍ ഒന്നമ്പരന്നു. നാം മുന്നോട്ട് പരിപാടിയില്‍ നടി റി കല്ലിങ്കലായിരുന്നു ആ ചോദ്യകര്‍ത്താവ്. മുഖ്യമന്ത്രി, താങ്കള്‍ ഒരു ഫെമിനിസ്റ്റാണോ ? ഇതായിരുന്നു റിമയ്ക്ക് അറിയേണ്ടിയിരുന്നത്. ഇപ്പോഴുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു റിമയുടെ ചോദ്യം. 

ചോദ്യത്തിന് ഒരു പുഞ്ചിരിയായിരുന്നു ആദ്യം മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് വിശദീകരിക്കാന്‍ അദ്ദേഹം തെല്ലും മടിച്ചില്ല. 

"ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതേ എന്നൊരു തത്വശാസ്ത്രം ഇവിടെ ഉണ്ടായിരുന്നു. ഇവിടെ ഏത് പക്ഷം എന്നൊരു നിലപാടില്ല. നമ്മുടെ സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും സഹോദരങ്ങളായിട്ട് ജീവിക്കാന്‍ കഴിയണം. എല്ലാ അവകാശങ്ങളും സ്ത്രീക്കും പുരുഷനും ഒരുപോലെ ലഭിക്കണം. നമ്മുടെ നാടിന്റെ അനുഭവത്തില്‍ രണ്ടും രണ്ടാണ്. സ്ത്രീക്ക് മേല്‍ പുരുഷനോ, പുരുഷന് മേല്‍ സ്ത്രീക്കോ ആധിപത്യം ഉണ്ടാകാന്‍ പാടില്ല. തുല്യതയാണ് ഉണ്ടാകേണ്ടത്." മുഖ്യമന്ത്രി വ്യക്തമാക്കി. 

ഡിസംബര്‍ 31 മുതലാണ് മുഖ്യമന്ത്രി പിണരായി വിജയന്‍ ജനങ്ങളോട് സംവദിക്കുന്ന പ്രതിവാര പരിപാടിയായ നാം മുന്നോട്ട് ആരംഭിക്കുന്നത്. മുന്‍ മാധ്യമപ്രവര്‍ത്തകയും ആറന്മുള എംഎല്‍എയുമായ വീണ ജോര്‍ജ്ജാണ് പരിപാടിയുടെ അവതാരക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com