മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചു; മോദിയും അമിത്ഷായും സന്ദര്‍ശിച്ചു

ഹൃദ്രോഗത്തെ തുടര്‍ന്നാണ് എയിംസില്‍ പ്രവേശിപ്പിച്ചത് -  നീരിക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍
മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചു; മോദിയും അമിത്ഷായും സന്ദര്‍ശിച്ചു
Updated on
1 min read

ഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. നീരിക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ആശുപത്രിയിലെത്തി ജെയ്റ്റ് ലിയെ സന്ദര്‍ശിച്ചു. കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ സിങ് ജെയ്റ്റ്‌ലിയെ ആശുപത്രിയിലെത്തിയിരുന്നു. അറുപത്തിയാറുകാരനായ ജെയ്റ്റ്‌ലിയെ ഇന്നുരാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹൃദ്രോഗ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹം എന്‍ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ വിദഗ്ധര്‍, ഹൃദ്രോഗ വിദഗ്ധര്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.  

കഴിഞ്ഞ രണ്ട് വര്‍ഷമായി വൃക്കരോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു ജെയ്റ്റ്‌ലി. രണ്ടാം തവണയും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com