തിരുവനന്തപുരം: മുന് മന്ത്രിയും കോണ്ഗ്രസ് നേതാവുമായ കടവൂര് ശിവദാസന്(88) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരുണാകരന്, ആന്റണി മന്ത്രിസഭകളില് അംഗമായിരുന്നു. 10 മണിക്ക് കൊല്ലം ഡിസിസി ഓഫീസില് പൊതുദര്ശനത്തിന് വയ്ക്കും. സംസ്കാരച്ചടങ്ങുകള് വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പില് നടക്കും.
ആര്എസ്പിയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ കടവൂര് ശിവദാസന് പിന്നീട് കോണ്ഗ്രസില് ചേരുകയായിരുന്നു. 1995-96ല് വനം, ഗ്രാമവികസനം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. 2001 മുതല് 2004 വരെയുള്ള ആന്റണി മന്ത്രിസഭയില് വൈദ്യുതി മന്ത്രിയുമായിരുന്നു.
വനം, ആരോഗ്യം, എക്സൈസ് വകുപ്പുകളുടെ ചുമതലയുള്പ്പെടെ വഹിച്ച് നാല് വട്ടമാണ് അദ്ദേഹം മന്ത്രിയായത്. കൊല്ലം, കുണ്ടറ എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് നിയമസഭയിലേക്കെത്തി. 1980ല് ആര്എസ്പി സ്ഥാനാര്ഥിയായി മത്സരിച്ചാണ് കടവൂര് ആദ്യമായി നിയമസഭയിലേക്കെത്തുന്നത്. 1982ലും ആര്എസ്പി അംഗമായി നിയമസഭയിലേക്കെത്തി. 1991, 1996, 2001 തെരഞ്ഞെടുപ്പുകളിലാണ് കോണ്ഗ്രസ് അംഗമായി കടവൂര് സഭയിലേക്ക് എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates