മുന്നിലെ ലോറിയെ ഓവര്‍ടേക്ക് ചെയ്യണമെന്ന് ആവശ്യം ; വനിതാ കണ്ടക്ടര്‍ക്ക് മര്‍ദനം ; യാത്രക്കാരന്‍ അറസ്റ്റില്‍

ചാലക്കുടിയില്‍ നിന്നും മണ്ണുത്തിയിലേക്ക് പോയ ബസില്‍ പാലിയേക്കര വെച്ചായിരുന്നു സംഭവം
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം
Updated on: 
1 min read

തൃശൂര്‍ : കെഎസ്ആര്‍ടിസി ബസിലെ വനിതാ കണ്ടക്ടറെ മര്‍ദിച്ച യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റിശേരി കളരിക്കല്‍ രാധാകൃഷ്ണന്‍ (59) ആണ് അറസ്റ്റിലായത്. ചാലക്കുടിയില്‍ നിന്നും മണ്ണുത്തിയിലേക്ക് പോയ ബസില്‍ പാലിയേക്കര വെച്ചായിരുന്നു സംഭവം. 

മദ്യപിച്ച് ബസില്‍ കയറിയ യാത്രക്കാരന്‍ മുമ്പിലുണ്ടായിരുന്ന ലോറിയെ ഓവര്‍ടേക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് കണ്ടക്ടറെ മര്‍ദ്ദിച്ചത്. കണ്ടറുടെ മുഖത്തും കയ്യിലും മര്‍ദ്ദനമേറ്റതായി പൊലീസ് പറഞ്ഞു. 

വനിതാ കണ്ടക്ടറുടെ പരാതിയിലാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER