മുസ്ലിം ലീഗിലെ സി സീനത്ത് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍

ഇടതുമുന്നണിയിലെ ഇ പി ലതയെ ഒരു വോട്ടിന് പരാജയപ്പെടുത്തിയാണ് സീനത്ത് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്
മുസ്ലിം ലീഗിലെ സി സീനത്ത് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍
Updated on
1 min read

കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ സി സീനത്ത് തെരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണിയിലെ ഇ പി ലതയെ ഒരു വോട്ടിന് പരാജയപ്പെടുത്തിയാണ് സീനത്ത് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

സീനത്തിന് 28 വോട്ടും ലതയ്ക്ക് 27 വോട്ടും ലഭിച്ചു. മുസ്ലിം ലീഗിന്റെ ആദ്യ വനിതാ മേയറാണ് സീനത്ത്.

യുഡിഎഫിലെ ധാരണപ്രകാരം കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com