മൃതദേഹത്തിന്റെ ചിത്രം പകര്‍ത്തി; ഫോണ്‍ പിടിച്ചുവാങ്ങി നാട്ടുകാരുടെ രോഷപ്രകടനം  

ട്രെയിന്‍ തട്ടി ചിതറിത്തെറിച്ച ആളുടെ മൃതദേഹത്തിന്റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച ട്രെയിന്‍ യാത്രക്കാരനെതിരെ സഹ യാത്രക്കാരുടെയും നാട്ടുകാരുടെയും രോഷ പ്രകടനം
മൃതദേഹത്തിന്റെ ചിത്രം പകര്‍ത്തി; ഫോണ്‍ പിടിച്ചുവാങ്ങി നാട്ടുകാരുടെ രോഷപ്രകടനം  
Updated on
1 min read

കോട്ടയം: ട്രെയിന്‍ തട്ടി ചിതറിത്തെറിച്ച ആളുടെ മൃതദേഹത്തിന്റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച ട്രെയിന്‍ യാത്രക്കാരനെതിരെ സഹ യാത്രക്കാരുടെയും നാട്ടുകാരുടെയും രോഷ പ്രകടനം. നാട്ടുകാര്‍ ഫോണ്‍ പിടിച്ചു വാങ്ങി എടുത്ത ചിത്രം മായ്ച്ചു.  

ഇന്നലെ രാവിലെ 9.30ഓടെ കടത്തുരുത്തി കുറുപ്പന്തറ റെയില്‍വേ സ്‌റ്റേഷനു സമീപമാണ് സംഭവം. സമീപവാസിയായ ആളാണ് ട്രെയിന്‍ തട്ടി മരിച്ചത്. മൃതദേഹം പാളത്തിനു സമീപം ചിതറിക്കിടക്കുകയായിരുന്നു. ഈ സമയം ക്രോസിംങിനായി പിടിച്ചിട്ട ട്രെയിനില്‍ ഇരുന്ന യാത്രക്കാരനാണ് ചിതറിക്കിടക്കുന്ന മൃതദേഹത്തിന്റെ ചിത്രങ്ങള്‍ മൊബൈലില്‍ പലവട്ടം പകര്‍ത്തിയത്. 

ഇത് കണ്ട പൊലീസും സ്ഥലത്ത് എത്തിയ നാട്ടുകാരും തടയാന്‍ ശ്രമിച്ചു . ഇതോടെ തര്‍ക്കവും ബഹളവുമായി. തുടര്‍ന്ന് യാത്രക്കാരനില്‍ നിന്നു ഫോണ്‍ പിടിച്ചു വാങ്ങി ചിത്രം നാട്ടുകാര്‍ മായ്ച്ചു.  പലരും ഇയാളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com