തിരുവനന്തപുരം: അവിനാശി ബസ് അപകടത്തിന്റെ പൂർണ ഉത്തരവാദിത്വം ലോറി ഡ്രൈവർക്കെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. മെക്കാനിക്കൽ പ്രശ്നമാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ടയർ പൊട്ടിയതല്ല അപകടകാരണമെന്ന് വ്യക്തമായിട്ടുണ്ട്. അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷാ അതോറിട്ടി യോഗം 25 ന് യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
കണ്ടെയ്നർ ലോറികളുടെ ഓട്ടം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും. കണ്ടെയ്നർ ലോറികളിൽ രണ്ട് ഡ്രൈവർമാർ ഉണ്ടെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുന്നത് പരിഗണിക്കും. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്. അപകടത്തിന് ഇടയാക്കിയ ലോറിയുടെ പെർമിറ്റ് റദ്ദാക്കുന്നത് പരിഗണിക്കും. തമിഴ്നാടിന്റെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അവിനാശിയിൽ 19 പേരുടെ മരണകാരണമായ അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ആർടിഒ പി.ശിവകുമാർ ഇന്ന് ട്രാൻസ്പോർട്ട് കമ്മിഷണർക്കു നൽകും. അപകടം നടന്നത് ലോറിയുടെ സാങ്കേതിക തകരാർ മൂലമല്ലെന്നാണു പ്രാഥമിക കണ്ടെത്തൽ. ഡ്രൈവർ ഉറങ്ങിയതോ അമിത വേഗത്തിൽ ദേശീയപാതയിലെ വളവ് അശ്രദ്ധമായി തിരിച്ചതോ ആണ് വാഹനം നിയന്ത്രണം വിട്ട് ഡിവൈഡർ മറികടക്കാനുള്ള കാരണമെന്നാണ് റിപ്പോർട്ടിലുള്ളതെന്ന് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates