മെട്രോ ട്രെയിൻ തകരാറിലായി ട്രാക്കിൽ തന്നെ കിടക്കുന്നു; തൈക്കൂടം സ്റ്റേഷൻ അടച്ചു

തകരാറിലായ ട്രെയിന്‍ സ്റ്റേഷന് സമീപം ട്രാക്കില്‍ കിടക്കുകയാണ്. അതിനാൽ ഇതുവഴി സര്‍വീസ് നടത്താനാകാത്ത സാഹചര്യമാണുള്ളത്
മെട്രോ ട്രെയിൻ തകരാറിലായി ട്രാക്കിൽ തന്നെ കിടക്കുന്നു; തൈക്കൂടം സ്റ്റേഷൻ അടച്ചു
Updated on
1 min read

കൊച്ചി: മെട്രോ ട്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് തൈക്കൂടം സ്റ്റേഷന്‍ അടച്ചു. താത്കാലികമായാണ് സ്റ്റേഷൻ അടച്ചത്. മെട്രോയുടെ അവസാനത്തെ സ്റ്റേഷനാണ് തൈക്കൂടം.

തകരാറിലായ ട്രെയിന്‍ സ്റ്റേഷന് സമീപം ട്രാക്കില്‍ കിടക്കുകയാണ്. അതിനാൽ ഇതുവഴി സര്‍വീസ് നടത്താനാകാത്ത സാഹചര്യമാണുള്ളത്. നിലവില്‍ തൊട്ടുമുമ്പത്തെ സ്റ്റേഷനായ വൈറ്റില വരെ എത്തി ട്രെയിനുകള്‍ മടങ്ങുകയാണ്.

തകരാര്‍ പരിഹരിച്ച് എത്രയും വേഗം സര്‍വീസ് പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com