മെയ് 29ന്  കാലവര്‍ഷം കേരളത്തിലെത്തും

കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ മഴ മെയ് 29ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പതിവില്‍ നിന്നും വ്യത്യസ്തമായി മുന്ന് ദിവസം മുമ്പാണ് കാലവര്‍ഷം എത്തുക 
മെയ് 29ന്  കാലവര്‍ഷം കേരളത്തിലെത്തും
Updated on: 
1 min read

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ മഴ മെയ് 29ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പതിവില്‍ നിന്നും വ്യത്യസ്തമായി മുന്ന് ദിവസം മുമ്പാണ് കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷ.

കാലങ്ങളായി ജൂണ്‍ 1മുതലാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറ്. ഇത്തവണ സാധാരണനിലയിലുള്ള മഴതന്നെ ലഭിക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മെയ് 20ന് എത്തുന്ന മണ്‍സൂണ്‍ മേഘം മെയ് 24ന് ശ്രീലങ്കയില്‍ പെയ്തു തുടങ്ങും. പിന്നീട് കേരളത്തിലേയ്ക്കുമെത്തും. നേരത്തേ എത്തുമെങ്കിലും മണ്‍സൂണ്‍ മഴയില്‍ മറ്റ് വ്യതിയാനങ്ങളൊന്നുമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER