മെയ് നാലിന് ശേഷം കോവിഡ് ബാധിച്ചത് 2811പേര്‍ക്ക്; 2545പേര്‍ പുറത്തുനിന്നെത്തിയവര്‍

മെയ് നാലിന് ശേഷം കോവിഡ് ബാധിച്ചത് 2811പേര്‍ക്ക്; 2545പേര്‍ പുറത്തുനിന്നെത്തിയവര്‍

ജൂണ്‍ 15മുതല്‍ 22വരെ രോഗം സ്ഥിരീകരിച്ചവരില്‍ 95 ശതമാനം പേരും പുറത്തു നിന്ന് എത്തിയവരാണ്.
Published on

തിരുവനന്തപുരം: മെയ് 4ന് ശേഷം സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത് 2811പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 2545പേരും മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജൂണ്‍ 15മുതല്‍ 22വരെ രോഗം സ്ഥിരീകരിച്ചവരില്‍ 95 ശതമാനം പേരും പുറത്തു നിന്ന് എത്തിയവരാണ്.

തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം നൂറുകടക്കുന്നത്. ഇന്ന് 141പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ചു ദിവസങ്ങള്‍ക്കുള്ളിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും ഉയരുകയാണ്. ഇന്ന് ഒന്‍പത് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്നലെ 138 ആയിരുന്നു രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. വെള്ളിയാഴ്ച  118, ശനിയാഴ്ച  127, ഞായറാഴ്ച 133 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കുകള്‍.

ലക്ഷണങ്ങളില്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടെന്നും ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ എണ്ണം ഉയരുന്നത് സമൂഹ വ്യാപനത്തിന്റെ സാധ്യത ഉയര്‍ത്തുന്നതാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com