മൊബൈല്‍ കട കുത്തി തുറന്നു മോഷണം; വ്യാജ നമ്പര്‍ പതിച്ച കാറില്‍ കര്‍ണ്ണാടകയിലേക്ക് കടന്നു, അഞ്ചുപേര്‍ അറസ്റ്റില്‍

കൃത്യത്തിന് ഉപയോഗിച്ച വ്യാജ നമ്പര്‍ പതിച്ച സ്വിഫ്റ്റ് കാറുമായി മോഷണം കഴിഞ്ഞയുടനെ പ്രതികള്‍ കര്‍ണ്ണാടകയിലേക്ക് കടക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: കഠിനംകുളത്ത് മൊബൈല്‍ കട കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍. പൂന്തുറ സ്വദേശികളായ സുനില്‍ സൈമണ്‍ (23) റോഷന്‍ (23) സുരേഷ് (19) അജിത്ത് (18) പ്രശാന്ത്(19) എന്നിവരാണ് പിടിയിലായത്.മരിയനാട് പ്രവര്‍ത്തിക്കുന്ന രാജു കമ്മ്യൂണിക്കേഷനില്‍ കഴിഞ്ഞ ആഴ്ചയാണ് പ്രതികള്‍ ഷട്ടര്‍ തകര്‍ത്ത് വന്‍മോഷണം നടത്തിയത്. 

നിരവധി മൊബൈല്‍ ഫോണുകളും ഡിവിആര്‍ ഉള്‍പ്പെടെ സിസിടിവി ക്യാമറയും സംഘം മോഷ്ടിച്ചുകൊണ്ട് പോയി. കൃത്യത്തിന് ഉപയോഗിച്ച വ്യാജ നമ്പര്‍ പതിച്ച സ്വിഫ്റ്റ് കാറുമായി മോഷണം കഴിഞ്ഞയുടനെ പ്രതികള്‍ കര്‍ണ്ണാടകയിലേക്ക് കടക്കുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി 300 ഓളം സി.സി.ടി.വി ക്യാമറകള്‍ അന്വേഷണ സംഘം പരിശോധിച്ചു. 

കര്‍ണ്ണാടകയിലേക്ക് കടക്കുന്നതിന് മുമ്പ് വാഹനത്തിന്റെ യഥാര്‍ത്ഥ നമ്പര്‍ തിരികെ വച്ചതിലൂടെയാണ് പ്രതികളെ കുറിച്ചുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിച്ചത്. തിരുവനന്തപുരം സിറ്റിയില്‍ സമാന കുറ്റത്തിന് നേരത്തെയും കേസ്സുകളിലെ പ്രതികളാണിവര്‍. മോഷണം നടത്തിയ മൊബൈല്‍ ഫോണുകളും ഡിവിആര്‍ ഉള്‍പ്പെടെ സിസിടിവിയും യും മോഷണത്തിനുപയോഗിച്ച സ്വിഫ്റ്റ് കാറും അന്വേഷണസംഘം കണ്ടെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
kerala rain alert today
X

FOLLOW US

ON GOOGLE DISCOVER