മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാട്ടി പ്രകൃതി വിരുദ്ധ പീഡനം; പിടിഎ പ്രസിഡന്റ് ഒളിവില്‍

മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാട്ടി പ്രകൃതി വിരുദ്ധ പീഡനം - പിടിഎ പ്രസിഡന്റ് ഒളിവില്‍
മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാട്ടി പ്രകൃതി വിരുദ്ധ പീഡനം; പിടിഎ പ്രസിഡന്റ് ഒളിവില്‍
Updated on
1 min read

കൊച്ചി: മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാട്ടി 3 സ്‌കൂള്‍ വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുന്‍ പിടിഎ പ്രസിഡന്റ് ഒളിവില്‍. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയും പോക്‌സോ കോടതിയും തള്ളിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് സ്ഥലം വിട്ടത്.

രണ്ട് മാസം മുന്‍പ് കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസെടുക്കാന്‍ എത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പീഡനവിവരം പൊലീസില്‍ അറിയിച്ചത്. അന്വേഷണത്തില്‍ ആരോപണം സ്ഥിരീകരിച്ചു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കുട്ടികളുടെ മൊഴിയെടുത്തു. അതിന് ശേഷമാണ് പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതികളെ സമീപിച്ചത്.

രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാതെ മുന്‍ജാമ്യത്തിന് അവസരം ഒരുക്കുകയാണെന്നാണ് രക്ഷിതാക്കളുടെ പരാതി. അതേസമയം കോടതിയില്‍ ജാമ്യാപേക്ഷ വന്ന രണ്ടുഘട്ടത്തിലും തങ്ങള്‍ എതിര്‍ത്തുവെന്നാണ് പൊലീസിന്റെ വിശദീകരണം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com