മോദിയുടെ പ്രസംഗം തത്സമയം പ്രദര്‍ശിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി കെഎസ്‌യു

മോദിയുടെ പ്രസംഗം തത്സമയം പ്രദര്‍ശിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി കെഎസ്‌യു
Updated on
1 min read

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പ്രദര്‍ശിപ്പിക്കുന്നതിനിടെ കെഎസ്‌യു പ്രതിഷേധം. 
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റി ഇരുപത്തഞ്ചാം വാര്‍ഷികം പ്രമാണിച്ച്  മോദി നടത്തുന്ന പ്രസംഗം സര്‍വകലാശാലകളിലും കോളജുകളിലും പ്രദര്‍ശിപ്പിക്കണം എന്ന യുജുസി നിര്‍ദേശ പ്രകാരമായിരുന്നു കോളജില്‍ പ്രസംഗം തത്സമയം പ്രദര്‍ശിപ്പിച്ചത്. 

പ്രസംഗം കോളേജുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് ബിജെപി സര്‍ക്കാറിന്റെ ഹിഡന്‍ അജണ്ട നടപ്പാക്കാന്‍ വേണ്ടിയാണെന്ന് ആരോപിച്ചായിരുന്നു കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം. നേരത്തെ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ സ്‌കൂളുകള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കണമെന്ന നിലപാട് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com