മോഹനന്‍ വൈദ്യര്‍ കോവിഡ് 19 നീരിക്ഷണത്തില്‍

മോഹനന്‍ വൈദ്യര്‍ കോവിഡ് 19 നീരിക്ഷണത്തില്‍

കൊറോണ വൈറസ് വ്യാപനത്തിന് വ്യാജചികിത്സ നടത്തിയ കേസില്‍ അറസ്റ്റിലായ മോഹനന്‍ വൈദ്യര്‍ വിയ്യൂര്‍ ജയിലില്‍ നിരീക്ഷണത്തില്‍
Published on

കൊച്ചി: കോവിഡിന്റെ പേരില്‍ വ്യാജചികിത്സ നടത്തിയ കേസില്‍ അറസ്റ്റിലായ മോഹനന്‍ വൈദ്യര്‍ വിയ്യൂര്‍ ജയിലില്‍ നിരീക്ഷണത്തില്‍. മോഹനന്‍ വൈദ്യര്‍ക്കൊപ്പം കഴിഞ്ഞ തടവുകാരെ നിരീക്ഷണത്തിനായി ആലുവയിലേക്ക് മാറ്റിയിരുന്നു.

തൃശൂര്‍ പട്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കില്‍ പരിശോധനയ്ക്കിടെയാണ് മോഹനന്‍ വൈദ്യര്‍ അറസ്റ്റിലായത്. ചികില്‍സിക്കാന്‍ ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യവകുപ്പിന്റെ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. രണ്ട് വനിത ആയുര്‍വേദ ഡോക്ടര്‍മാരെക്കൊണ്ട് മരുന്നു കുറിപ്പടി എഴുതിയായിരുന്നു നിയമം മറികടന്നത്.

കോവിഡിന്റെ പേരില്‍ ചികില്‍സ നടത്തുന്നതായി ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലാണ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഉടനെ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പീച്ചി പൊലീസിനെ വിവരമറിയിച്ചു. പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സംയുക്തമായി ക്ലിനിക്കില്‍ റെയ്ഡ് നടത്തി. ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ രോഗികളെ ചികില്‍സിക്കുകയായിരുന്നു മോഹനന്‍ വൈദ്യര്‍. 

ചികില്‍സ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ പട്ടിക്കാട് എത്തിയിരുന്നു. രോഗികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആള്‍മാറാട്ടം, വഞ്ചിക്കല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com