യാക്കൂബ് കൊലക്കേസ്; വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 11 പേരെ വെറുതെ വിട്ടു, അഞ്ചുപേര്‍ കുറ്റക്കാര്‍

യാക്കൂബ് കൊലക്കേസ്; വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 11 പേരെ വെറുതെ വിട്ടു, അഞ്ചുപേര്‍ കുറ്റക്കാര്‍

കേസില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ പ്രതികളായിരുന്ന 11 പേരെ തലശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു
Published on

കണ്ണൂര്‍: കീഴൂരിലെ സിപിഎം പ്രവര്‍ത്തകന്‍ യാക്കൂബ് കൊലക്കേസില്‍ അഞ്ച് പേര്‍ കുറ്റക്കാര്‍. കേസില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ പ്രതികളായിരുന്ന 11 പേരെ തലശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു. ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ ശങ്കരന്‍, മനോജ്, വിജേഷ്, പ്രകാശന്‍, കാവ്യേഷ് എന്നിവരാണ് കുറ്റക്കാര്‍.

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കെതിരെ കേസില്‍ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരുന്നത്. 2006ലാണ് യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ 16പേരെ പ്രതികളാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com