യാത്രക്കാരന്‍ ട്രാക്കിലൂടെ നടന്നു; കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു

ട്രാക്കിലൂടെ യാത്രക്കാരന്‍ ഇറങ്ങി നടന്നതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവെച്ചത് - ചങ്ങമ്പുഴ പാര്‍ക്കില്‍ നിന്നും പാലാരിവട്ടം വരെയുള്ള ട്രാക്കിലൂടെയായിരുന്നു യാത്രക്കാരന്റെ നടത്തം
യാത്രക്കാരന്‍ ട്രാക്കിലൂടെ നടന്നു; കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു
Updated on: 
1 min read

കൊച്ചി: കൊച്ചി മെട്രോയില്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് മെട്രോ ട്രയിന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ട്രാക്കിലൂടെ യാത്രക്കാരന്‍ ഇറങ്ങി നടന്നതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവെച്ചത്.

ചങ്ങമ്പുഴ പാര്‍ക്കില്‍ നിന്നും പാലാരിവട്ടം വരെയുള്ള ട്രാക്കിലൂടെയായിരുന്നു യാത്രക്കാരന്റെ നടത്തം. ഇതേ തുടര്‍ന്നാണ് അരമണിക്കൂറിലധികം നേരം സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വന്നത്. ഇതാദ്യമായാണ് മെട്രോ സര്‍വീസ് ആരംഭിച്ചതിന് ശേഷം മെട്രോ ട്രയിന്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER