യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; വേണാടും ജനശതാബ്ദിയും ഇന്ന് ആലപ്പുഴ വഴി

കോട്ടയത്ത് റെയില്‍വേ ട്രാക്കിലേക്ക് ഇടിഞ്ഞു വീണ മണ്ണ് നീക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; വേണാടും ജനശതാബ്ദിയും ഇന്ന് ആലപ്പുഴ വഴി
Updated on
1 min read

കോട്ടയം :  കോട്ടയത്ത് റെയില്‍വേ ട്രാക്കിലേക്ക് ഇടിഞ്ഞു വീണ മണ്ണ് നീക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. കോട്ടയം - ചിങ്ങവനം പാതയില്‍ റെയില്‍വേ ടണലിന് സമീപമാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. 

പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കോട്ടയം വഴി സര്‍വീസ് നടത്തിയിരുന്ന വേണാട്, ജനശതാബ്ദി ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴിയാകും ഓടുക. 06302 തിരുവനന്തപുരം- എറണാകുളം ജങ്ഷന്‍ വേണാട് സ്‌പെഷ്യല്‍, 02081 കണ്ണൂര്‍ -തിരുവനന്തപുരം ജനശതാബ്ദി എന്നീ ട്രെയിനുകളാണ് ആലപ്പുഴ വഴി തിരിച്ചുവിടുക. 

എറണാകുളം, ആലപ്പുഴ, കായംകുളം സ്‌റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് അധിക സ്‌റ്റോപ്പുണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കോവിഡ് മൂലം തീവണ്ടി സര്‍വ്വീസുകള്‍ കുറവായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com