യുഎഇ 153660, സൗദി അറേബ്യ 47268, നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 201 രാജ്യങ്ങളില്‍ നിന്നുള്ളവര്‍

മടങ്ങിവരുന്നതിനായി രജിസ്റ്റര്‍ ചെയ്തവരിലേറെയും  ഗള്‍ഫു നാടുകളില്‍ നിന്നാണ്.
യുഎഇ 153660, സൗദി അറേബ്യ 47268, നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 201 രാജ്യങ്ങളില്‍ നിന്നുള്ളവര്‍
Updated on
1 min read

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി 201 രാജ്യങ്ങളില്‍ നിന്നായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ വ്യാഴ്ചവരെ 353468  പേര്‍ രജിസ്റ്റര്‍ ചെയ്തു.  ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യു എ ഇയില്‍ നിന്ന് 153660 പേര്‍. സൗദി അറേബ്യയില്‍ നിന്ന് 47268 പേരും രജിസ്റ്റര്‍ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റര്‍ ചെയ്തവരിലേറെയും  ഗള്‍ഫു നാടുകളില്‍ നിന്നാണ്.

യു കെയില്‍ നിന്ന് 2112 പേരും  അമേരിക്കയില്‍ നിന്ന്  1895 പേരും ഉെ്രെകയിനില്‍ നിന്ന്1764 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതരസംസ്ഥാന പ്രവാസികള്‍ക്കായി ബുധനാഴ്ച ആരംഭിച്ച നോര്‍ക്ക രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ ഇന്നുവരെ രജിസ്റ്റര്‍ ചെയ്തത് 94483 പേരാണ്. കര്‍ണാടകയില്‍ 30576, തമിഴ്‌നാട് 29181, മഹാരാഷ്ട്ര 13113 എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തി്ട്ടുള്ളത്.

സംസ്ഥാനം തിരിച്ചുള്ള കണക്ക്

തെലുങ്കാന         3864

ആന്ധ്രാപ്രദേശ്   2816

ഗുജറാത്ത്          2690

ഡല്‍ഹി            2527

ഉത്തര്‍പ്രദേശ്    1813

മധ്യപ്രദേശ്       1671

രാജസ്ഥാന്‍        860

ഹരിയാന         689

പശ്ചിമ ബംഗാള്‍  650

ഗോവ               632

ബീഹാര്‍          605

പഞ്ചാബ്         539

പുതുച്ചേരി       401

ചത്തീസ്ഗഡ്  248

ഝാര്‍ഖണ്ഡ്  235

ഒഡീഷ          212

ഉത്തരാഖണ്ഡ്    208

ആസ്സാം 181

ജമ്മു കാശ്മീര്‍ 149

ലക്ഷദ്വീപ് 100

ഹിമാചല്‍ പ്രദേശ് 90

അരുണാചല്‍ പ്രദേശ് 87

ആന്‍ഡമാന്‍ നിക്കോബര്‍ 84

ദാദ്ര നാഗര്‍ഹവേലി & ദാമന്‍ ദിയു 70

മേഘാലയ 50

ചണ്ഢീഗഡ് 45

നാഗാലാന്‍ഡ് 31

മിസ്സോറാം 21

സിക്കിം 17

ത്രിപുര 15

മണിപ്പൂര്‍ 12

ലഡാക്ക് 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com