യുവതികളെ കുംഭം ഒന്നിന് ശബരിമലയിൽ എത്തിക്കാൻ നീക്കം ; എത്തുക രണ്ടോ മൂന്നോ പേരടങ്ങുന്ന ചെറുസംഘങ്ങളായി

അ​യ്യ​പ്പ ദ​ർ​ശ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​യ സ്ത്രീ​ക​ളെ ഒ​ന്നു​മു​ത​ൽ അ​ഞ്ച് വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​യി മ​ല​യി​ലെ​ത്തി​ക്കാ​നാ​ണ്  പ​ദ്ധ​തിയിടുന്നത്
യുവതികളെ കുംഭം ഒന്നിന് ശബരിമലയിൽ എത്തിക്കാൻ നീക്കം ; എത്തുക രണ്ടോ മൂന്നോ പേരടങ്ങുന്ന ചെറുസംഘങ്ങളായി
Updated on
1 min read

കൊച്ചി : മാസപൂജകൾക്കായി ശ​ബ​രി​മ​ല ന​ട കും​ഭം ഒ​ന്നി​ന് തു​റ​ക്കു​മ്പോ​ൾ യു​വ​തി​ക​ളെ വീ​ണ്ടും സന്നിധാനത്ത് എത്തിക്കാൻ നീക്കം. ന​വോ​ത്ഥാ​ന കേ​ര​ളം ശ​ബ​രി​മ​ല​യി​ലേ​ക്ക് ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മയാണ് നീക്കത്തിന് പിന്നിൽ. ഇ​തു​സം​ബ​ന്ധി​ച്ച ആ​ലോ​ച​നാ​യോ​ഗം  തൃ​ശൂ​രി​ൽ ചേ​ർ​ന്നു. 

അ​യ്യ​പ്പ ദ​ർ​ശ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​യ സ്ത്രീ​ക​ളെ ഒ​ന്നു​മു​ത​ൽ അ​ഞ്ച് വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​യി മ​ല​യി​ലെ​ത്തി​ക്കാ​നാ​ണ്  പ​ദ്ധ​തിയിടുന്നത്. ര​ണ്ടോ മൂ​ന്നോ പേ​ര​ട​ങ്ങു​ന്ന ചെ​റു​സം​ഘ​ങ്ങ​ളാ​ണ് ശ​ബ​രി​മ​ല​യി​ലേ​ക്ക് തി​രി​ക്കു​ക. യു​വ​തീ​പ്ര​വേ​ശ​ന​ത്തെ ത​ട​യു​ന്ന​വ​രെ ഏ​തു​വി​ധേ​ന​യും നേ​രി​ടാ​നും യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു. 

ബി​ന്ദു ത​ങ്കം ക​ല്യാ​ണി, മൈ​ത്രേ​യ​ൻ, ശ്രേ​യ​സ് ക​ണാ​ര​ൻ എ​ന്നി​ങ്ങ​നെ സം​സ്ഥാ​ന​ത്തി‍ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 30ഓ​ളം പേ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. കോ​ട​തി​വി​ധി വ​ന്ന​തു​ മു​ത​ൽ ശ​ബ​രി​മ​ല​യി​ൽ ക​യ​റു​ക​യും ക​യ​റാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത യു​വ​തി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കു​ന്ന​തി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. നേരത്തെ നവോത്ഥാനകേരളം കൂട്ടായ്മയുടെ നേതൃത്വത്തിൽ രേഷ്മ നിഷാന്തും ഷാനിലയും അടക്കമുള്ള സംഘം ശബരിമല ദർശനത്തിന് എത്തിയെങ്കിലും പ്രതിഷേധം കാരണം കയറാനായിരുന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com