

പത്തനംതിട്ട: ചിത്തിരആട്ട വിശേഷത്തിനായി അഞ്ചാം തിയ്യതി നടതുറക്കുമ്പോള്‍ ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ സുരക്ഷയൊരുക്കുമെന്ന് പത്തനംതിട്ട എസ്പി ടി നാരായണന്‍. ഇതിനായി പൊലീസ് സേന സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. നാളെ മുതല്‍ ജില്ലയില്‍ കനത്ത സുരക്ഷയേര്‍പ്പടുത്തിയിട്ടുണ്ട്. ശബരിമലയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും ടി നാരാണ്‍ പറഞ്ഞു.
അഞ്ച് വൈകിട്ട് അഞ്ച് മണിക്ക് തുറക്കുന്ന നട അടുത്ത ദിവസം പത്തിനാണ് അടയ്ക്കുന്നത്. ഈ 29 മണിക്കൂര്‍ സമയം നിര്‍ണായകമായിരിക്കും. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ ശബരിമലയിലും പരിസരങ്ങളിലും സംഘര്‍ഷം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രണ്ട് ദിവസം മുന്‍പേ പൊലീസിനെ വിന്യസിക്കുന്നത്. നിലയ്ക്കല്‍, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളില്‍ അനാവശ്യമായി ആളുകള്‍ തങ്ങാന്‍ അനുവദിക്കില്ല
5, 6 തീയതികളില്‍ ശബരിമലയിലെത്തുന്ന യുവതികളെ തടയുമെന്നോ ഇല്ലെന്നോ പറയുന്നില്ല. വിശ്വാസികളാണ് രംഗത്തിറങ്ങുന്നത്. അവരെ ബിജെപി പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തിനുശേഷം ശ്രീധരന്‍പിള്ള പറഞ്ഞു.ശബരിമലയിലെ രണ്ടാംഘട്ട സമരത്തിന് എന്‍ഡിഎ 30നു രൂപം നല്‍കിയിട്ടുണ്ട്. 4, 5, 6 തീയതികളില്‍ വിശ്വാസികളുടെ സമരത്തിനു പിന്തുണ ഉറപ്പാക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശബരിമലയിലുണ്ടാകും.
8 മുതല്‍ 13 വരെ ശബരിമല സംരക്ഷണ രഥയാത്ര. 9 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര കാസര്‍കോട്ടുനിന്നാരംഭിച്ച് ശബരിമലയില്‍ സമാപിക്കും. സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ നേരിട്ടെത്തി പ്രക്ഷോഭം നയിക്കുന്ന രീതിയല്ല ആദ്യഘട്ടത്തില്‍ ബിജെപി സ്വീകരിച്ചത്. അതേസമയം 3 ജനറല്‍ സെക്രട്ടറിമാരും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ രംഗത്തുണ്ടായിരുന്നു. ഇതേ രീതിയാകും രണ്ടാംഘട്ടത്തിലും സ്വീകരിക്കുകയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates